സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കുക: വിസ്‌ഡം

New Update

publive-image

Advertisment

എടത്തനാട്ടുകര: രാജ്യത്ത് നിലനിൽക്കുന്ന സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഓൺലൈൻ മെമ്പേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.

നിശ്ചിത അളവിൽ കൂടുതൽ സ്വർണ്ണാഭരണം ഉപയോഗിക്കുന്നതിനും, കൈവശം വെക്കുന്നതിനും ആഡംബര നികുതി ഈടാക്കുന്നത് സർക്കാർ ഗൗരവമായി ആലോചിക്കണം.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന.സെക്രട്ടറി ടി കെ അഷ്റഫ്, വൈസ് പ്രസിഡണ്ട് പ്രൊഫ: ഹാരിസ് ഇബ്നു സലീം, സി പി സലീം, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, വിസ്ഡം വുമൻസ് സംസ്ഥാന പ്രസിഡണ്ട് സഹ്റ സുല്ലമിയ്യ, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് അർഷദ് അൽ ഹികമി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.

എടത്തനാട്ടുകര മണ്ഡലത്തിൽ വെള്ളിയഞ്ചേരി, കരുവരട്ട, ചേരിപ്പറമ്പ്‌, കാളമഠം, അണയംകോട്‌, അണ്ടിക്കുണ്ട്‌, കോട്ടപ്പള്ള ദാറുൽ ഖുർആൻ, പടിക്കപ്പാടം, ഉപ്പുകുളം, മുണ്ടക്കുന്ന്, കാപ്പുപറമ്പ്‌, അമ്പലപ്പാറ എന്നീ യൂണിറ്റുകളിൽ മെമ്പേഴ്സ് മീറ്റ് ഓൺ ലൈനിൽ നടന്നു.

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡന്റ്‌ ഹംസ മാടശ്ശേരി, സെക്രട്ടറി സാദിഖ്‌ ബിൻ സലീം, ട്രഷറർ ഒ.പി.ഷാജഹാൻ, വിസ്ഡം യൂത്ത്‌ മേഖലാ പ്രസിഡന്റ്‌ എം. മുഹമ്മദ്‌ റാഫി, സെക്രട്ടറി എൻ. ഷഫീഖ്‌, വിസ്ഡം സ്റ്റുഡന്റ്സ്‌ മണ്ഡലം പ്രസിഡന്റ്‌ ടി.കെ. ഷഹീർ എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment