കോവിഡ് പ്രതിരോധം: അട്ടപ്പാടിയിൽ പോലീസ് പരിശോധന കർശനം

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

ജില്ലാ കലക്ടർ മൃൺമയി ജോഷി അട്ടപ്പാടി ആനവായ് ഊരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിയുന്നു

അട്ടപ്പാടി: അട്ടപ്പാടി മേഖലയിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായിപുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതായി എ.എസ്.പി പദം സിംങ് അറിയിച്ചു.

മുക്കാലി, താവളം, ഗൂളിക്കടവ് ജംങ്ഷൻ, അഗളി എസ്.ബി.ഐ ജംഗഷൻ, കോട്ടത്തറ ജംഗഷൻ, ആനക്കട്ടി, ഷോളയൂർ എന്നിവിടങ്ങളിൽ വാഹന പരിശോധനയും നടത്തുന്നുണ്ട്.

തമിഴ്നാട്ടിൽ നിന്നും ഊട് വഴികളിലൂടെ കടന്നുവരാവുന്ന അതിർത്തി പ്രദേശങ്ങളായ ഊടപ്പെട്ടി , തൂവ, മട്ടത്ത്കാട് തുടങ്ങീയ സ്ഥലങ്ങളിലും പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

കൂടാതെ അഗളിയിൽ മൂന്നും ഷോളയൂരിൽ രണ്ടും മൊബൈൽ പട്രോളിംങ് യൂണിറ്റുകൾ പരിശോധന നടത്തി വരുന്നതായും എ.എസ്.പി. അറിയിച്ചു.

palakkad news
Advertisment