ദമ്മാം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിൽ പങ്കെടുത്ത സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടതുനേതാക്ക ളായ പ്രകാശ് കാരാട്ട്, ആനി രാജ, ബ്രിന്ദ കാരാട്ട്, നിലോപ്തല്‍ ബസു, പ്രശസ്ത ചരിത്ര കാരനായ രാമചന്ദ്രഗുഹ എന്നിവരുടെ അറസ്റ്റിൽ നവയുഗം സാംസ്ക്കാരിക വേദി കേന്ദ്രകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
/sathyam/media/post_attachments/eBprj2H8CbCm8lQ1NYL9.jpg)
ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെ തകർത്തു കൊണ്ട്, പൗരത്വത്തിന് മതം മാത്രം മാനദണ്ഡമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഹീനമായ നിയമത്തിനെതിരെ രാജ്യവ്യാപ കമായി പ്രക്ഷോഭം പടരുകയാണ്. പാർലമെന്റിൽ ഇടതുപക്ഷ കക്ഷികൾ അടക്കമുള്ള മതേതര ജനാധിപത്യപാർട്ടികൾ ഒറ്റക്കെട്ടായി ഈ നിയമത്തെ എതിർത്തതാണ്. എന്നിട്ടും ഭരണകക്ഷിയുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഈ ബിൽ പാസ്സാക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു. അതിനാൽ ആ നിയമത്തെ കോടതികളിൽ നിയമപരമായി നേരിടുന്നതിനൊപ്പം, രാജ്യത്തിൻറെ ജനങ്ങൾക്കൊപ്പം നിന്ന് സമരം ചെയ്തു നേരിടു കയും ചെയ്യുകയാണ് ഇടതുപക്ഷപാർട്ടികൾ ചെയ്യുന്നത്.
രാജ്യത്തിൻറെ ക്യാമ്പസുകൾ കേന്ദ്രീകരിച്ചു യുവജനങ്ങൾ നടത്തുന്ന സമരങ്ങൾക്ക് ശക്തമായ പിന്തുണയാണ് ഇടതുപക്ഷം നൽകുന്നത്. ജാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കെതിരെ നടന്ന ക്രൂരമായ പോലീസ് നടപടിയ്‌ക്കെതിരെ ഡൽഹിയി ലെ പോലീസ് കമ്മീഷണറുടെ ഓഫിസിൽ നടന്ന വിദ്യാർത്ഥി ഉപരോധ സമരത്തിൽ, അർദ്ധരാത്രിയിലും സജീവമായി പങ്കെടുത്ത ഡി.രാജയുടെ ദ്രിശ്യങ്ങൾ ഇന്ത്യ കണ്ടതാണ്.
പ്രതിഷേധിയ്ക്കാനുള്ള പൗരന്റെ അവകാശം ഭരണഘടന ഉറപ്പ് നൽകുന്നതാണ്. അതിനെ പോലീസിനെയും, പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമർത്താമെന്നത് ഭരണാധികാരികളുടെ വ്യാമോഹം മാത്രമാണ്. പോലീസ് മർദ്ദനം അഴിച്ചു വിറ്റും, അറസ്റ്റു ചെയ്തും, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ധാക്കിയും ഈ ജനകീയ പ്രക്ഷോഭത്തെ തകർക്കാൻ കഴിയില്ലെന്ന് മോഡി സർക്കാർ തിരിച്ചറിയണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, ഇടതുപക്ഷനേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും നാളെ (ഡിസംബർ 20 വെള്ളിയാഴ്ച) വൈകുന്നേരം അൽ കോബാർ റഫ ഹാളിൽ പ്രതിഷേധയോഗം സംഘടിപ്പിയ്ക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us