മണ്ണാർക്കാട്:പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെയും ചില സംസ്ഥാന ഗവൺമെന്റുകളുടെയും തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ(എസ്.ടി.യു)കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണയും പ്രതിഷേധവും നടത്തി.
മണ്ണാർക്കാട് സബ്പോസ്റ്റ് ഓഫീസിനു മുന്നിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ധർണ ഉദ്ഘാടനം ചെയ്തു.എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി നാസർ കൊമ്പത്ത്,സ്വതന്ത്ര ആർട്ടിസാൻസ് യൂണിയൻ ജില്ലാ പ്രസിഡണ്ട് നാസർ പാതാക്കര,എസ്.ടി.യു ദേശീയ സമിതി അംഗം ഷഹന കല്ലടി,മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഷാഹാബ് പള്ളത്ത്,മേഖലാ സെക്രട്ടറി സി.ടി. ഹൈദരാലി നേതൃത്വം നൽകി. തെങ്കരയിൽ മുസ്‌ലിം ലീഗ് മണ്ണാർക്കാട് മണ്ഡലം പ്രസിഡണ്ട് ടി.എ. സലാം ധർണ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷമീർ പഴേരി,മജീദ് തെങ്കര പ്രസംഗിച്ചു.കണ്ടമംഗലം തപാൽ ഓഫീസിനു മുന്നിൽ എസ്.ടി.യു. സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.എസ്.ടി.യു മേഖലാ പ്രസിഡണ്ട് പി. മുഹമ്മദ് അദ്ധ്യക്ഷനായി. കോട്ടോപ്പാടത്ത് എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കർ ഉദ്ഘാടനം ചെയ്തു.ദേശീയ തൊഴിലുറപ്പ് യൂണിയൻ സംസ്ഥാന ട്രഷറർ കെ.പി.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.