/sathyam/media/post_attachments/x6R4fZGI9u2zAOJJkQj9.jpg)
കൊല്ലം: സ്കൂളുകളും ട്യൂട്ടോറിയൽ കോളേജുകളും ഒരുപാടുള്ള കിളിമാനൂരിൽ വിദ്യാർദ്ധികൾ ചേരി തിരിഞ്ഞുള്ള സംഘട്ടനം യാത്രക്കാർക്കു പരിക്ക് പറ്റുകയും വാഹനങ്ങൾക്കും മറ്റും കേടു പാടുകൾ സംഭവിക്കുന്നതും പതിവായി മാറി. സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ മറിച്ചിടുന്നതും കാൽനടയാത്രക്കാർക്കും ശല്യമായിമാറി.
വൈകുന്നേരം 3:30നു സ്കൂൾ കഴിഞ്ഞാൽ 6 മണിയാകുന്നത് വരെയും വിദ്യാർഥികൾ സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു കൂട്ടം കൂടി നിന്ന് മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പതിവായിരിക്കുകയാണ് .
കൂടാതെ ലഹരി മരുന്നുകളുടെ ഉപയോഗവും കൂട്ടം കൂടി നിന്നുള്ള പുകവലിയും കിളിമാനൂർ ബസ് സ്റ്റാൻണ്ടിലെ പബ്ലിക് കംഫർട് സ്റ്റേഷനകത്തു കാണാനാകും . ഇത്രയും പ്രശ്നങ്ങൾ വിദ്യാർഥികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടും സ്കൂൾ മാനേജ്മെന്റുകളോ പോലീസ് അധികാരികളോ യാതൊരു വിധ നടപടികളോ സ്വീകരിച്ചിട്ടില്ല എന്നുള്ള പരാതിയും ഉയർന്നു.
എത്രയും വേഗം ഇതിനൊരു നടപടി ഉണ്ടായില്ല എങ്കിൽ വിദ്യാർഥികൾ തമ്മിൽ ഉള്ള സംഘർഷത്തിൽ വലിയ ദുരന്തങ്ങൾ വരെ ഉണ്ടായേക്കാം എന്നും യാത്രക്കാർ പറയുന്നു .പോലീസിന്റെ ഭാഗത്തു നിന്ന് എത്രയും വേഗം ഇതിനൊരു ശാശ്വത പരിഹാരം കണ്ടില്ല എങ്കിൽ ഇനിയും ദിവസേന ഉള്ള സംഘർഷങ്ങൾ ഇനിയും ഉണ്ടാകും എന്ന് ബസ് തൊഴിലാളികളും വ്യാപാരികളും സമീപ പ്രദേശത്തുള്ളവർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us