കേരളം

വിദ്യാർത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, July 23, 2021

കോഴിക്കോട്: വിദ്യാർത്ഥിനികളെ ഫോണിലൂടെ അസഭ്യം പറഞ്ഞ അധ്യാപകൻ അറസ്റ്റിലായി. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ അധ്യാപകൻ മിനീഷാണ് അറസ്റ്റിലായത്. മിനീഷിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു.

സ്കൂളിലെ കായികാധ്യാപകനാണ് മിനീഷ്. അധ്യാപകനെതിരെ താമരശ്ശേരി പൊലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേട്ടാലറക്കുന്ന ചീത്ത വാക്കുകൾ ആണ് ഫോൺ സംഭാഷണത്തിനിടെ അധ്യാപകൻ പ്രയോഗിച്ചതെന്ന് വിദ്യാർത്ഥിനികൾ മാധ്യമങ്ങളോട് പറഞ്ഞു.

×