ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

New Update

publive-image

വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ബ്ലോക്ക് മെമ്പർ സുബൈദ മുസ്ലിയാരകത്ത് വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡന്റ് പുഷ്പ സി.പിക്ക് കൈമാറി ഉദ്ഘാടനം നിർവഹിക്കുന്നു

Advertisment

മലപ്പുറം: ഫ്രറ്റേണിറ്റി മലപ്പുറം മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു. പൂക്കോട്ടൂർ ലക്ഷം വീട് കോളനിയിലെ മുപ്പത്തഞ്ചോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസ ഭൂപടത്തിൽ കേരളത്തിലെ പല വിദ്യാർത്ഥികളും പുറത്താണ് എന്നു അദ്ദേഹം പറഞ്ഞു.

പഠനോപകരണ വിതരണം വള്ളുവമ്പ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത് നിർവഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ശാകിർ മോങ്ങം, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡൻ്റ് ഷബീർ പി. കെ, മഹ്ബൂബ് പൂക്കോട്ടൂർ, പുഷ്പ സി. പി, നിഹ്‌ല. എൻ എന്നിവർ സംബന്ധിച്ചു.

fraternity movement
Advertisment