/sathyam/media/post_attachments/ppZ0eNRmf4g7dM4CAQuJ.jpg)
ഒറ്റപ്പാലം: ആദർശ ശുദ്ധിയും മനുഷ്യത്വവും കൈമുതലാക്കി, നിയമം വിടാതെയുള്ള ഇടപെടലുകളും ശരിയുടെ പക്ഷവും കണ്ടെത്തിയ കളക്ടർ അർജുൻ പാണ്ട്യൻ ഒറ്റപ്പാലത്തു നിന്നും സ്ഥലം മാറി പോവുകയാണ്.
അനങ്ങൻ മലയുടെയും വള്ളുവനാടിന്റെയും സ്നേഹവും ആദരവും നേടി സ്ഥലം മാറി പോകുന്ന സബ് കളക്ടർ അർജുൻ പാണ്ഢ്യന് ആഷിക് ഒറ്റപ്പാലം ഉൾപ്പടെയുള്ള സാമൂഹിക പ്രവർത്തകർ സ്നേഹോപഹാരംകൈമാറി.
/sathyam/media/post_attachments/kBhK9u4Ko2H064DUQOCn.jpg)
ഇടുക്കി ഹൈറേഞ്ചിൽ നിന്ന് ആദ്യ ഐ.എ.എസുകാരൻ ഒറ്റപ്പാലത്തേക്ക് സ്ഥലം മാറി വരുമ്പോൾ ഏലം കർഷകനായ പാണ്ഡ്യന്റെയും അംഗനവാടി അധ്യാപികയായ ഉഷയുടെയും മകൻ അർജുൻ പാണ്ഡ്യൻ നല്ലൊരു കേൾവിക്കാരനായിരുന്നു.
സാധാരണക്കാരുടെ ജീവിതവും പ്രയാസവും കണ്ടറിഞ്ഞ് പ്രവർത്തിക്കാനും ഔദ്യോഗിക കാര്യങ്ങൾ പ്രതിബദ്ധതയോടെ നിർവഹിക്കാനും അദ്ദേഹത്തിന് മനസ്സുണ്ടായിരുന്നു. വരോട് അനങ്ങൻമല നിവാസികളുടെ ക്വാറിയുമായി ബന്ധപ്പെട്ട സംരക്ഷണ സമിതിയുടെ പ്രവർത്തനത്തിലും ഇടപെടലുകളിലും ജനവികാരം ഉൾക്കൊള്ളാനുള്ള സഹൃദയത്വം അദ്ദേഹം കാണിച്ചു.
അനൗദ്യോഗിക വേളയിൽ എന്റെ സംസാരവും എന്റെ നാടിന്റെ ആശങ്കയും ക്ഷമാപൂർവ്വം കേട്ട് ഒരു പരാതിക്കാരൻ എന്നതിനപ്പുറത്തേക്ക് വലിയ അടുപ്പം കാണിച്ച ഒരാളാണ് അർജുൻ പാണ്ട്യനെന്ന് ആഷിക് പറഞ്ഞു.
അനങ്ങൻ മലക്കും പ്രദേശവാസികൾ ക്കും ഈ കാലമത്രയും ആശ്വാസ നടപടിയും, ഔദ്യോഗിക ജോലിയിൽ സത്യസന്ധതയും പുലർത്തിയ അർജ്ജുൻ പാണ്ഡ്യൻ വിട പറയുകയാണ്. അവസാന നിമിഷത്തിലും അദ്ദേഹം അനങ്ങന്റെ സൗന്ദര്യത്തെ പറ്റിയാണ് സംസാരിച്ചത്.
ഒന്നര വർഷം കൊണ്ട് കളക്ടർ ബ്രോയുടെ നേതൃത്വത്തിൽ റവന്യു സ്‌ക്വാഡ് പിഴ ഇനത്തിൽ സർക്കാരിന് ലഭിച്ചത് ഒന്നരക്കോടിയാണ്. കേരളത്തിന്റെ കുഗ്രാമങ്ങളിൽ നിന്നുള്ളവരെയും, സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തിരസ്‌കൃതരാവാൻ വിധിക്കപ്പെട്ടവരെയും അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തെയും, ഏറ്റവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരെയും സിവിൽ സർവ്വീസ് സ്വപനത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള വിപുലമായ പ്രവർത്തനങ്ങളിലും അർജുൻ പാണ്ട്യൻ പങ്കാളിയാവുകയുണ്ടായി.
കഴിഞ്ഞ 17മാസങ്ങൾക്ക് മുമ്പാണ് പാണ്ട്യൻ കളക്ടറായി ചുമതലയേൽക്കുന്നത്. ഒന്നരവർഷം മാത്രമേ ഒറ്റപ്പാലത്ത് സേവനമനുഷ്ഠിക്കാനായുള്ളു. എങ്കിലും ജന മനസ്സിൽ ഇടം നേടുന്ന ശരിയുടെ ഇടപെടലാണ് അദ്ദേഹത്തിലൂടെ ആ നാട് കണ്ടത്.