ശുഭരാത്രി ട്രെയ്‌ലർ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Monday, June 24, 2019

കൊച്ചി: വ്യാസൻ കെ.പി. സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ശുഭരാത്രിയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. 20 സെക്കന്‍റ് ദൈർഘ്യമുള്ള ട്രെയ്‌ലർ സിനിമയുടെ സാരാംശം വ്യക്തമാക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

അനുസിതാര ദിലീപിന്‍റെ നായികയായി എത്തുന്ന ശുഭരാത്രിയിൽ വൻ താരനിരതന്നെയുണ്ട്. സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട്, അജു വർഗീർ, നെടുമുടി വേണു, ഇന്ദ്രൻസ്, നാദിർഷ, സായികുമാർ, ശാന്തികൃഷ്ണ, ആശാ ശരത്, കെപിഎസി ലളിത, തുടങ്ങിയവർ‌ സിനിമയിലെത്തുന്നുണ്ട്. ‌ അബ്രഹാം മാത്യു നിർമിക്കുന്ന ശുഭരാത്രി ജുലൈയിൽ തിയറ്ററുകളിലെത്തും.

×