New Update
/sathyam/media/media_files/2025/08/04/images1603-2025-08-04-19-45-23.jpg)
ഡൽഹി: പൈലറ്റ് ജോലി ഉപേക്ഷിച്ച ശേഷം ബിസിനസിൽ തന്റെതായ വിജയഗാഥ തീർത്ത രജത് ജയ്സ്വാളിനെകുറിച്ച് അറിയാത്തവർ വളരെ ചുരുക്കമാകും.
നോയിഡയിൽ പരീക്ഷണാര്‍ത്ഥം ഒരു ബിസിനസ് തുടങ്ങി 66 ഔട്ട്ലെറ്റുകളിലേക്ക് ഇപ്പോൾ ബിസിനസ് വ്യാപിപ്പിച്ച ഒന്നാന്തരമൊരു സംരംഭകൻ. ബിസിനെസ്സിനേക്കുറിച്ചു ചിന്തിക്കുന്ന എല്ലാവരും ആദ്യം ആലോചിക്കുന്ന ഫൂഡ് ബിസിനസ് തന്നെയാണ് അദ്ദേഹവും തുടങ്ങിയത്.
എന്നാൽ അതിലും ഉണ്ട് ഒരു വ്യത്യസ്തത. രജത് വിൽക്കുന്നത് വിദേശിയല്ല, സ്വദേശി ബര്‍ഗര്‍ ആണെന്ന് മാത്രം.
2015-ൽ നോയിഡയിൽ ആണ് രജത് ജയ്സ്വാൾ വാട്ട്- എ ബര്‍ഗറിന്റെ ആദ്യ സ്റ്റോര്‍ തുടങ്ങുന്നത്. ബര്‍ഗറിന് ആരാധകര്‍ ഏറിയതോടെ തദ്ദേശീയമായി നിര്‍മിക്കുന്ന ബര്‍ഗര്‍ വിൽപ്പനക്കായി തുടങ്ങിയതാണ് ഔട്ട്ലെറ്റ്. വാട്ട്-എ-ബർഗര്‍ എന്ന പേരിലാണ് ആദ്യ ഔട്ട്‌ലെറ്റ് ആരംഭിച്ചത്.
മക്‌ഡൊണാൾഡ് അടക്കമുള്ള ആഗോള ഭീമന്മാർ ആധിപത്യം പുലർത്തുന്ന കാലത്താണ് ബർഗർ പ്രേമികൾക്ക് കിടിലൻ ഒരു ഓഫറുമായി വാട്ട്- എ ബര്‍ഗർ ജനങ്ങൾക്കിയിലേക്ക് എത്തുന്നത്.
സ്വദേശി ബർഗറുകൾ കഴിക്കാം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകും എന്നായിരുന്നു രജത്തിന്റെ ആദ്യ പ്രഖ്യാപനം.
ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ വേറിട്ടൊരു രീതിയാണ് സ്വദേശി ബര്‍ഗര്‍ വിൽപ്പനക്കാര്‍ ആദ്യം പയറ്റിയത്.
ബര്‍ഗര്‍ മുറിച്ച് കഷണങ്ങളാക്കും. ഇതിൽ ചെറു കഷണങ്ങൾ രുചി നോക്കാൻ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഇന്ത്യൻ ഫ്ലേവറിൽ ആയിരുന്നു ബര്‍ഗര്‍ നിര്‍മാണം എന്നതിനാൽ എല്ലാവര്‍ക്കും തന്നെ ഈ രുചിവൈവിധ്യങ്ങളും ഇഷ്ടമായി.
ജനങ്ങൾ ധാരളമായി ഇന്ത്യൻ ബർഗർ രുചിച്ചു. അവരെല്ലാം പിന്നീട് ഇന്ത്യൻ ബർഗറിന്റെ ആരാധകരായി മാറി.
29 രൂപ മുതൽ 200 രൂപ വരെ ഈടാക്കിയായിരുന്നു ബര്‍ഗര്‍ വിൽപ്പന. ഫാൻസി ബര്‍ഗറുകൾക്ക് പകരം വ്യത്യസ്തമായ ബര്‍ഗറുകളും പുറത്തിറക്കി. പിന്നീട് ചില്ലി പനീര്‍ ബര്‍ഗര്‍, മട്ടൻ കബാബ് ബര്‍ഗര്‍ തുടങ്ങിയ വൈവിധ്യങ്ങളും. ബര്‍ഗര്‍ വിൽപ്പന ഉഷാറായതോടെ സാൻഡ്‍വിച്ചും ഷേക്കും ഒപ്പം തന്നെ വിറ്റു തുടങ്ങി.
അതോടെ വെറും മൂന്ന്-നാല് വര്‍ഷങ്ങൾ കൊണ്ട് തന്നെ വിറ്റു വരവ് 35 കോടി രൂപയിൽ എത്തിക്കാൻ രജത് എന്ന തന്ത്രശാലിയായ സംരഭകനു സാധിച്ചു.
ഇന്ന് 15 സംസ്ഥാനങ്ങളിലായി അറുപതിലധികം ഔട്ട്‌ലെറ്റുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഡൽഹിയിൽ മാത്രം 11 ഔട്ട്‌ലെറ്റുകൾ ആണ് പ്രവർത്തിക്കുന്നത്.
കൂടാതെ മുസാഫർപുർ, മുസാഫർനഗർ, പട്‌ന, ഝാൻസി, ഗോരഖ്പൂർ, കാൺപൂർ, ലഖ്‌നൗ, ജയ്പൂർ, സൂറത്ത് തുടങ്ങിയ നഗരങ്ങളിലുമുണ്ട് സാന്നിധ്യം. നോയിഡയിലെ ആദ്യ ഔട്ട്ലറ്റ് വിജയമാകാൻ ഒരു കാരണമുണ്ട്.
കോളേജ് വിദ്യാര്‍ത്ഥികളും സ്കൂൾ വിദ്യാര്‍ത്ഥികളും ഒക്കെ ധാരാളമായി എത്തുന്ന ഒരുഗ്രൻ സ്പോട്ടിലായിരുന്നു കിടിലൻ സ്റ്റോര്‍. മക്ഡൊണാൾഡ്‍സ്, കെഎഫ്‍സി, ബര്‍ഗര്‍ കിങ് തുടങ്ങിയ വൻകിട ബ്രാൻഡുകൾ മത്സരിച്ച് വിൽപ്പന നടത്തി കോടികൾ നേടിയിരുന്ന ഇടം.
വെറും ആറ് ജീവനക്കാരുമായി നോയിഡയിൽ ആദ്യത്തെ ഔട്ട്‌ലെറ്റ് ആരംഭിച്ച കമ്പനി ഇപ്പോൾ രാജ്യത്തിന്റെ സ്വാദ് പകർന്ന് വിവിധ ഇടങ്ങലിലായി തലയെടുപ്പോടെ നിൽക്കുന്നു.