ചെറിയ നഗരത്തിൽ നിന്നുള്ള വലിയ സ്വപ്നങ്ങൾ ! അധ്യാപകനിൽ നിന്ന് ആഗോള സംരംഭകനിലേക്കുള്ള വിജയയാത്ര മാതൃക. നിക്ഷേപങ്ങൾക്കും സേവനങ്ങൾക്കും പാത തെളിച്ച ലാവിഷ് ചൗധരിയുടെ വിജയകഥ ഇങ്ങനെ

author-image
Arun N R
New Update
lavish-choudhary-98444392

മുസാഫർനഗറിന്റെ ഹൃദയത്തിൽ നിന്ന് ആരംഭിച്ച ലാവിഷ് ചൗധരിയുടെ ജീവിതയാത്ര ഇന്ന് ഇന്ത്യയുടെ വ്യവസായ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. 

Advertisment

ഒരു അദ്ധ്യാപകനായി തന്റെ തൊഴിൽ ജീവിതം ആരംഭിച്ച ലാവിഷ്, ഉടൻ തന്നെ തന്റെ ഉള്ളിലിരുന്ന സംരംഭകത്വം തിരിച്ചറിഞ്ഞു. ചെറിയൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ് വീക്ഷണം ഇന്ന് രാജ്യാന്തര വേരുകൾ പടർത്തിയ സംരംഭങ്ങളായി മാറിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ തുടക്കം വലിയ ഓഹരികളോ ക്യാപിറ്റലുകളോ ഇല്ലാതെ, വെറും ജാഗ്രതയും ദൃഢനിശ്ചയവുമായിരുന്നു. തന്റെ പ്രദേശത്തെ കുറച്ച് വസ്തുവകകളിൽ നിക്ഷേപിച്ച് ലാവിഷ് ചെറിയ രീതിയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് കാൽവെച്ചു. 


സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഈ വസ്തുക്കൾ വാടകയ്ക്കായി മാറിയപ്പോൾ, സ്ഥിരമായ വരുമാന സ്രോതസ്സായി അത് മാറി. ലാഭം വീണ്ടെടുക്കാൻ തുടങ്ങിയപ്പോഴേയ്ക്ക് ലാവിഷിന്റെ കാഴ്ചപ്പാടുകളും വളർന്നു.


തുടർന്ന് സാമ്പത്തിക വിദ്യാഭ്യാസം, ഓഹരി വിപണി, ഫോറെക്സ് ട്രേഡിംഗ് തുടങ്ങി നിരവധി മേഖലകളിലേക്കാണ് ലാവിഷ് ചുവടു വെച്ചത്. ഓരോ മേഖലയിലും അദ്ദേഹം സ്വീകരിച്ചത് കണക്കുകൂട്ടിയുള്ള അപകടസാധ്യതകളും വിപണി പഠനങ്ങളുമാണ്. അവസരങ്ങൾ തിരിച്ചറിഞ്ഞ് അതിൽ വിനിയോഗിക്കാൻ അദ്ദേഹത്തിന് എപ്പോഴും കഴിവുണ്ടായിരുന്നു.

ഇന്ന്, ലാവിഷ് ചൗധരി QFX Trade Limited എന്ന മുൻനിര ഫോറക്സ്സ് പ്രൈം ബ്രോക്കറിന്റെ സിഇഒയായാണ് പ്രവർത്തിക്കുന്നത്. ക്രിപ്‌റ്റോ കറൻസികൾ, സ്റ്റോക്കുകൾ, ചരക്കുകൾ, സൂചികകൾ തുടങ്ങിയ വ്യത്യസ്ത ട്രേഡിംഗ് ഓപ്ഷനുകൾ ഈ പ്ലാറ്റ്ഫോം വഴി നിക്ഷേപകർക്ക് ലഭ്യമാണ്. 


ഏകദേശം 2 ലക്ഷം നിക്ഷേപകരുള്ള ഈ കമ്പനി ആഗോളതലത്തിൽ 32 രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. കമ്പനിക്ക് 20-ത്തിലധികം അന്താരാഷ്ട്ര ഫോറെക്സ് അവാർഡുകളും ലഭിച്ചിട്ടുണ്ട്.


വ്യവസായത്തിൽ സജീവമായതിലുപരി, ലാവിഷ് ഒരു മനുഷ്യസ്‌നേഹിയുമാണ്. അദ്ദേഹം സ്ഥാപിച്ച നിരവധി ചാരിറ്റബിൾ ഫൗണ്ടേഷനുകൾ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ടുള്ളവയാണ്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലായ്‌പ്പോഴും അദ്ദേഹത്തിന് പ്രാധാന്യമുള്ളതാണ്, പ്രത്യേകിച്ച് നിർധനരായ കുട്ടികൾക്ക് നല്ലൊരു ഭാവി ഒരുക്കാൻ.

തന്റെ സ്വപ്നങ്ങൾ പിന്തുടർന്നു ജീവിതത്തിൽ നേട്ടങ്ങൾ കൈവരിച്ച ലാവിഷ്, ഇനിയുള്ള തലമുറയുടെ പ്രചോദനമായി നിലകൊള്ളുന്നു. ചെറിയ നഗരത്തിൽ നിന്നുമുള്ള ഒരാളുടെ പ്രതിഭയും ശ്രമവും ലോകമാകെ മാറ്റം സൃഷ്ടിക്കാമെന്നതിന്റെ തെളിവാണ് ലാവിഷ് ചൗധരിയുടെ വിജയഗാഥ.

Advertisment