മലയാളികള്‍ക്ക് പ്രീയപ്പെട്ട സീരിയല്‍ താരമാണ് സുചിത്ര നായര്‍. ഏഷ്യാനെറ്റിലെ വാനമ്ബാടി എന്ന ഒരൊറ്റ പരമ്ബരയിലൂടെ തന്നെ മലയാളികളുടെ പ്രയങ്കരിയായി മാറിയ സുചിത്ര ഇത്തവണത്തെ ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ നാലാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥി കൂടി ആയിരുന്നു.
അതേ സമയം ഷോയില്‍ നിന്നും സുചിത്ര പുറത്തായിരുന്നു. അറുപതോളം ദിവസങ്ങള്‍ ഹൗസിനുള്ളില്‍ കഴിഞ്ഞിട്ടാണ് സുചിത്ര പുറത്തായത്. ബിഗ്ഗ് ബോസ് ഹൗസിന് അകത്ത് ആരുടെയും എതിര്‍പ്പ് സമ്ബാദിക്കാത്ത സുചിത്ര, എവിക്ഷന്‍ നോമിനേഷനില്‍ സ്വമേധായ വരികയായിരുന്നു. ജനങ്ങള്‍ക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന് അറിയാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞ് ആദ്യമായി എവിക്ഷന്‍ നോമിനേഷനില്‍ വന്ന സുചിത്ര, അതോടെ പുറത്താക്കപ്പെടുകയും ചെയ്തു.എന്തായാലും ബിഗ്ഗ് ബോസില്‍ പങ്കെടുത്ത് എന്റെ ഇമേജ് കംപ്ലീറ്റ് തകര്‍ന്നിരിക്കുന്നു എന്ന തിരിച്ചറിവ് ആണ് ഈ മാറ്റത്തിനു പിന്നിലെന്നാണ് സൂചന. വലിയ ചീത്തപ്പേരുണ്ടാകുമെന്ന് കരുതിയില്ല സുചിത്ര നായര്‍.
നോമിനേഷനില്‍ വരാന്‍ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെയായിരുന്നു ആ പുറത്താക്കപ്പെടല്‍. പതിനേഴും രണ്ടും പത്തൊന്‍പത് മത്സരാര്‍ത്ഥികളിലൂടെ തുടര്‍ന്ന ബിഗ്ഗ് ബോസില്‍ ഇനി ശേഷിയ്ക്കുന്നത് ഏഴ് പേര്‍ മാത്രമാണ്. ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 ഇപ്പോള്‍ ഏറെക്കുറേ അന്ത്യത്തോട് അടുക്കുകയാണ്.
ഷോയില്‍ നിന്നും ജാസ്മിന്‍ മൂസയും ഡോ. റോബിനും ഒഴികെ മറ്റെല്ലാവരും പുറത്തായത് പ്രേക്ഷക വിധി പ്രകാരമാണ്. അതേ സമയം ഗെയിമിന്റെ ഭാഗമായി പുറത്തായവരും പുറത്താക്കപ്പെട്ടവരും സ്വമേധയാ പുറത്തിറങ്ങിയവരും എല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാവുമ്ബോഴും സുചിത്ര നായര്‍ മാത്രം ആ പരിസരത്തേക്ക് പോലും ഇതുവരെ എത്തിയിട്ടില്ല.ബിഗ് ബോസില്‍ നിന്ന് പുറത്തായവര്‍ എല്ലാം തൊട്ട് അടുത്ത ദിവസം തന്നെ സമൂഹമാധ്യമങ്ങളില്‍ സജ്ജീവമാണ്. എന്നാല്‍ സുചിത്രയെ മാത്രം എങ്ങും കണ്ടിരുന്നില്ല. സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള കാലതാമസം ആയിരിയ്ക്കും ഇത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
അതായിരിയ്ക്കാം ഒരുപക്ഷെ സുചിത്ര പെട്ടന്ന് ഒന്നും സോഷ്യല്‍ മീഡിയയിലേക്ക് വരാത്തത് എന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. അതേ സമയം ബിഗ്ഗ് ബോസിലേക്ക് പോകുന്നത് വരെ ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായിരുന്നു സുചിത്ര നായര്‍. റീല്‍സ് വീഡിയോകളും തന്റെ തന്നെ മനോഹരമായ ചിത്രങ്ങളും താരം നിരന്തരം പങ്കുവെച്ചിരുന്നു.
എന്നാല്‍ ബിഗ്ഗ് ബോസിന് ശേഷം ആ പരിസരത്തേക്ക് പോലും സുചിത്രയെ കണ്ടില്ല. കാലതാമസം ഉണ്ടായിരിയ്ക്കാം, എന്നിരുന്നാലും രണ്ട് മൂന്ന് ദിവസമെങ്കിലം കഴിഞ്ഞ ശേഷം, തന്നെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്തായിരിയ്ക്കും എന്ന് അറിയാനുള്ള ആകാംക്ഷയെങ്കിലും സുചിത്രയ്ക്ക് ഉണ്ടായിരിയ്ക്കില്ലേ, അതിനെങ്കിലും സോഷ്യല്‍ മീഡിയയില്‍ വരുമാരിക്കില്ലേ എന്ന് ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നു.
ഇതുവരെ പുറത്തിറങ്ങിയ മറ്റെല്ലാവരോടും എന്ന പോലെ അഭിമുഖത്തിന് എങ്കിലും ചാനലുകള്‍ സുചിത്രയെ ബന്ധ പ്പെടാന്‍ ശ്രമിച്ചുകാണില്ലേ എന്നാണ് ബിഗ്ഗ് ബോസ് പ്രേമികള്‍ ചോദിക്കുന്നത്. ഒരുപക്ഷെ അപമാന ഭാരം ആയിരിയ്ക്കാം സുചിത്ര സോഷ്യല്‍ മീഡിയില്‍ എത്താത്തതിന് കാരണം എന്ന് മറ്റു ചിലര്‍ പറയുന്നത്.