പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത്ത് വിവാഹിതനായി

ഫിലിം ഡസ്ക്
Monday, August 3, 2020

പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിന്റെ സംവിധായകൻ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. കൊവിഡ് പശ്ചാത്തലത്തിൽ ഹൈദരാബാദിൽ വച്ച് ലളിതമായിരുന്നു ചടങ്ങുകൾ.

ദന്തഡോക്ടറാണ് പ്രവാളിക. ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരംഗത്തേക്ക് എത്തുന്നത്. നിലവിൽ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രമാണ് ഇപ്പോൾ സൂജിത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

×