പ്രിയ സി എച്ചിന്റെ ജന്മദിനത്തിലായിരുന്നു പ്ലസ് ടു പരീക്ഷാ ഫലം വന്നത്, വിദ്യാഭ്യാസ രംഗത്ത് സീതി സാഹിബും സി എച്ചും ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിവെച്ച മുന്നേറ്റങ്ങള്‍ ഇന്ന് നമ്മുടെ തലമുറ അനുഭവിക്കുകയാണ് , അവര്‍ വലിയ വിജയങ്ങള്‍ കരസ്ഥമാക്കി നാടിന് അഭിമാനമാവുകയാണ് : ഇ.ടി മുഹമ്മദ് ബഷീർ എം.പി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം : പ്രിയ സി എച്ചിന്‍റെ ജന്മദിനത്തിലായിരുന്നു പ്ലസ് ടു പരീക്ഷാ ഫലം വന്നത്, വിദ്യാഭ്യാസ രംഗത്ത് സീതി സാഹിബും സി എച്ചും ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിവെച്ച മുന്നേറ്റങ്ങള്‍ ഇന്ന് നമ്മുടെ തലമുറ അനുഭവിക്കുകയാണ് , അവര്‍ വലിയ വിജയങ്ങള്‍ കരസ്ഥമാക്കി നാടിന് അഭിമാനമാവുകയാണ് .

Advertisment

publive-image
കഴിഞ്ഞ പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും വെള്ളത്തിലകപ്പെട്ട് ആഴ്ചകളോളം പഠനം പ്രതിസന്ധിയിലായിട്ടും ഹയര്‍സെക്കണ്ടറിയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ എടവണ്ണപ്പാറ കൊളക്കാട്ടില്‍ സുകൃതക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു , ഉപഹാരത്തിനും പ്രത്യേകതയുണ്ട് , സി എച്ചിന്റെ ജീവചരിത്രമാണ് ഉപഹാരമായി കൈമാറിയത് .

മണ്ഡലത്തിലെ കോട്ടക്കല്‍ രാജാസ് സ്‌കൂളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി കൂടുതല്‍ കുട്ടികള്‍ വിജയിച്ച സര്‍ക്കാര്‍ സ്‌കൂള്‍, രാജാസിലെ പ്രിയപ്പെട്ട അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍, ഒപ്പം വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ .

തുടര്‍ പഠനത്തിന് അവസരം ലഭിക്കാതെ പോയിട്ടുള്ള ചെറിയ ശതമാനം കുട്ടികളെയും നമുക്ക് ചേര്‍ത്തുപിടിക്കാം, അവര്‍ക്ക് ഒരുപക്ഷേ മറ്റു മേഖലകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. കഴിവുകള്‍ മനസ്സിലാക്കി മേഖലകള്‍ തിരഞ്ഞെടുക്കണം. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാന്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കട്ടെ.

sukritha
Advertisment