കുവൈറ്റിൽ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ സുമി ടിയുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ കത്ത്

New Update

publive-image

കോട്ടയം : കഴിഞ്ഞ ദിവസം കുവൈറ്റ് ഇൻഡ്യൻ എംബസിയിലെ ഷെൽട്ടർ ഹോമിൽ മരണമടഞ്ഞ സംക്രാന്തി പെരുമ്പായിക്കാട്ട് തേക്കനയീൽ സുമി ടി യുടെ മൃതദ്ദേഹം ഉടൻ നാട്ടിലെത്തിക്കാൻ സംസ്ഥാനസർക്കാർ സത്വര നടപടികൾ വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കേരള സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Advertisment

സുമിയുടെ മൃതദ്ദേഹം വിട്ട് കിട്ടുവാൻ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ടോം ജോസ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ, വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഡോ. ടി.വി നാഗേന്ദ്രപ്രസാദ് എന്നിവർക്ക്  തോമസ് ചാഴികാടൻ എംപിയും കത്ത് നല്‍കിയിരുന്നു .

കുവൈറ്റിൽ മരണമടഞ്ഞ സുമി ടി മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട് . മരണത്തില്‍ ദുരൂഹത ആരോപിച്ചു കുവൈറ്റ്‌ മലയാളികളും സുമിയുടെ ബന്ധുക്കളും രംഗത്ത് വന്നിട്ടുണ്ട്. എംബസിയിലെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്ന സുമിയെ രണ്ടാം തിയതിയാണ് മരിച്ച നിലയില്‍ മുബാറക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാദമാണ് മരണകാരണം എന്നാണ് ആശുപത്രി രേഖകളില്‍ എങ്കിലും ശ്വാസംമുട്ടിയാണോ മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ സംശയം ഉയരുന്നുണ്ട്.

മനോജ് കുര്യൻ എന്നയാളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. മനോജ് നൽകിയ വിവരങ്ങള്‍ പരസ്പര വിരുദ്ധമായതോടെ ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കോട്ടയം എംപി തോമസ്‌ ചാഴികാടനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ യും പരാതി നല്‍കാന്‍ ബന്ധുക്കള്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തിയിരുന്നു .

ബന്ധുക്കള്‍ സുമിയുടെ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ കോവിഡ് മൂലമാണ് മരണം എന്നും മൃതദ്ദേഹം കുവൈറ്റിൽ അടക്കാൻ ബന്ധുക്കളുടെ സമ്മതപത്രം ഒപ്പിട്ട്നൽകണമെന്നുമുള്ള നിലപാടിലേയ്ക്ക് ഇയാള്‍ മാറുകയായിരുന്നു . എന്നാല്‍ കൊറോണ സ്ഥിരീകരിച്ച ആരോഗ്യമന്ത്രാലയത്തിന്റെ രേഖകള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് നല്‍കിയതുമില്ല .

sumi death
Advertisment