സുനില്‍ പയ്യപ്പള്ളി യുത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ്

New Update

publive-image

പാലാ: കേരള യുത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്‍റായി സുനില്‍ പയ്യപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. യുത്ത് ഫ്രണ്ട് ടൗണ്‍ മണ്ഡലം പ്രസിഡന്‍റും പാലാ നിയോജകമണ്ഡലം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സുനില്‍ പയ്യപ്പള്ളി.

Advertisment

പുതിയ പദവി ചുമതലയേറ്റ സുനില്‍ പയ്യപ്പള്ളിയെ പാലാ ബ്ലൂമൂണ്‍ ഓഡിറ്റോറിയത്തില്‍വച്ചു നടന്ന ചടങ്ങില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പൊന്നാട അണിയിച്ച് സ്വീകരിച്ചു.

publive-image

യുത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കല്‍, കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ഫിലിപ്പ് കുഴികുളം, യുത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സിറിയക് ചാഴികാടന്‍, വനിതാ കേരളാ കോണ്‍ഗ്രസ് ഭാരവാഹി പെണ്ണമ്മ ജോസഫ്, കുഞ്ഞുമോന്‍ മാടപ്പാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

പാലാ നിയോജക മണ്ഡലം പ്രസിഡന്‍റ് കുഞ്ഞുമോന്‍ മാടപ്പാട്ട് പദവിയൊഴിഞ്ഞ ഒഴിവിലാണ് പുതിയ ഭാരവാഹിയായി സുനിലിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

pala news
Advertisment