തത്സമയ ചാറ്റ് ഷോയുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍

author-image
ഫിലിം ഡസ്ക്
New Update
ലോക്ക് ഡൗണ്‍കാലത്ത് ബോറടിച്ചിരിക്കുന്ന ആരാധകരുമായി ഒരു തത്സമയ ചാറ്റ് ഷോയുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍.ലോക്ക്ഡ് വിത്ത് സണ്ണി’ എന്ന പേരില്‍ ഡിജിറ്റല്‍ ചാറ്റ് ഷോ ആരംഭിക്കുന്ന കാര്യം സണ്ണി ലിയോണ്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

publive-image

യൂട്യൂബര്‍ അനിഷ ദീക്ഷിതും കൂടെയുണ്ട്. ‘ആരാധകരുമായും മറ്റ് ആളുകളുമായും തത്സമയം സംഭാഷണത്തിലേര്‍പ്പെടുക എന്നത് എന്റെ ആശയമായിരുന്നു. തമാശകളും ലഘുവായ സംഭാഷണങ്ങളും ഒപ്പം അതിഥിയെ കുറിച്ചുള്ള കുറച്ച് വിശദാംശങ്ങളുമായി ഒരു ചാറ്റ് ഷോ,’സണ്ണി പറഞ്ഞു.

ലോക്ക് ഡൗണ്‍ വിത്ത് സണ്ണി എന്ന പരിപാടിയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂള്ള ആളുകളുമായി താരം സംഭാഷണത്തില്‍ ഏര്‍പ്പെടുകയും എങ്ങനെയാണ് അവരെല്ലാം തങ്ങളുടെ ക്വാറന്റൈന്‍ കാലം ചെലവഴിക്കുന്നത് എന്നതിനെ കുറിച്ച് അറിയാന്‍ ശ്രമിക്കുകയും ചെയ്യും. നടിമാര്‍. നടന്മാര്‍, സോഷ്യല്‍ മീഡിയ താരങ്ങള്‍ എന്നിവരെ ഈ ചാറ്റ് ഷോയില്‍ പങ്കെടുപ്പിക്കുമെന്ന് സണ്ണി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലം മക്കളോടൊപ്പം കഴിയുന്ന താരം മക്കളുറങ്ങുന്നസമയത്താണ് ഈ ചാറ്റ് ഷോയുമായി വന്നിരിക്കുന്നതെന്ന് പറയുന്നു.

Advertisment
cinema sensoring indian cinema
Advertisment