ബോളിവുഡ് താരം സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്; ഒരു മാസത്തോളം കേരളത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

തിരുവനന്തപുരം: ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിലെത്തി. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനി ഒരാഴ്ച ക്വാറന്റൈനിലായിരിക്കും. ഭർത്താവും കുട്ടികളും ഒപ്പമുണ്ട്.

വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണ്‍ നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്‌. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിൽ തങ്ങുന്നത്.

Advertisment