New Update
അക്രമങ്ങള്‍ കൂടാതെ പ്രശ്നങ്ങളില്‍ രാജ്യം പരിഹാരം കാണണമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. അക്രമമാണ് തന്നെ സംബന്ധിച്ച് പറയാനുള്ള പ്രധാനപ്പെട്ട കാര്യം. അക്രമത്തില്‍ ഒരുതരത്തിലും താന്‍ വിശ്വസിക്കുന്നില്ല.
Advertisment
അക്രമങ്ങള്‍ കൂടാതെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്. ജെഎന്‍യു നടന്ന അക്രമസംഭവങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് താരം പ്രതികരിച്ചത്. അക്രമത്തില്‍ ഇരയാക്കപ്പെട്ടവര്‍ മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചത്.
ഈ ലോകത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയും അവര്‍ക്കുണ്ടാകുന്നു. പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണാന്‍ അപേക്ഷിക്കുകയാണെന്നും സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.