‘മരം കയറി’ സണ്ണി ലിയോണ്‍, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഉല്ലാസ് ചന്ദ്രൻ
Wednesday, February 5, 2020

സണ്ണി ലിയോണ്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് പരിചിതയായത് അശ്ലീല ചിത്രങ്ങളിലൂടെയാണ്. പിന്നീട് അതില്‍നിന്ന് പിന്തിരിഞ്ഞ സണ്ണി ബോളിവുഡ് സിനിമാരംഗത്തേക്ക് എത്തിയതോടെ ആരാധവൃന്ദത്തില്‍ വര്‍ധനവുണ്ടായി.

അതോടെ തന്റെ ആരാധകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമായി. തന്റെ ആരാധകര്‍ക്ക് വേണ്ടി വിഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യുന്നതു സണ്ണിയുടെ ശീലമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ സണ്ണി അപ്ലോഡ് ചെയ്തിരിക്കുന്നത്.

താന്‍ കൊച്ചു കുട്ടികളുടെ കൗതുകത്തോടെ ഒരു മരത്തില്‍ വലിഞ്ഞുകയറുന്ന വീഡിയോ ആണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ‘നീ എന്താണ് ചെയ്യുന്നതെ’ന്ന സുഹൃത്തിന്റെ ചോദ്യത്തോട് ‘മരം കയറുകയാണ്’ എന്ന് കുട്ടികളുടെ മട്ടില്‍ പറഞ്ഞ ശേഷമാണ് സണ്ണി മരത്തിലേക്ക് ശരീര വഴക്കത്തോടെ കയറുന്നത്.

മുകളിലെത്തിയെ ശേഷം ‘ഇവിടെ എല്ലാം നല്ലതാണ്’ എന്നു പറഞ്ഞ് മരച്ചില്ലയില്‍ ചാഞ്ഞിരുന്ന് വിശ്രമിക്കുന്ന സണ്ണിയെയാണ് വീഡിയോയില്‍ കാണുന്നത്. അപ്ലോഡ് ചെയ്ത് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരം നേടുകയായിരുന്നു.

×