ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

New Update

publive-image

സണ്ണിവെയ്ല്‍:പീഡനത്തിനിരകളാകുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഫണ്ടു സമാഹരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചു കിലോമീറ്റര്‍ 'ഗ്ലോറണ്‍' ഇവന്റില്‍ സണ്ണിവെയ്ല്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് സ്‌പെഷല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ ജസ്റ്റിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത സെന്റ് പോള്‍സ് ചര്‍ച്ച് അംഗങ്ങള്‍ക്കൊപ്പം സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും പങ്കെടുത്തു. മേയ് എട്ടിന് ശനിയാഴ്ചയാണ് ഗ്ലോറണ്‍ പരിപാടി സംഘടിപ്പിച്ചത്.

Advertisment

publive-image

അമേരിക്കയില്‍ ഓരോ 9 സെക്കന്റിനുള്ളില്‍ നടക്കുന്ന സ്ത്രീപീഡനം, കുടുംബകലഹം എന്നീ സംഭവങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കു ഫണ്ട് രൂപീകരിക്കുന്നതിനുള്ള ഈ പ്രത്യേക പരിപാടിക്ക് നിരവധി സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് മേയര്‍ സജി ജോര്‍ജ് പറഞ്ഞു.

അമേരിക്കയില്‍ സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ വീതം ഗാര്‍ഹിക പീഡനത്തിനിരകളാകുന്നെന്നും അതില്‍ 20 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് അധികമെന്നും കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.

publive-image

വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന 226 അംഗങ്ങള്‍ ഈ ഓട്ടത്തില്‍ പങ്കെടുത്തതായി മേയര്‍ പറഞ്ഞു. റോക്ക്വാള്‍ സിറ്റിയാണ് ഇവന്റ് സംഘടിപ്പിച്ചത്.

മേയര്‍ ജിം പ്രൂയ്റ്റ്, കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കെന്‍ണ്ട കള്‍പെപ്പര്‍ എന്നിവര്‍ ഇവന്റിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. പരിപാടികള്‍ക്കു ശേഷം ഫാമിലി ഫണ്‍ പാര്‍ട്ടിയും ഉണ്ടായിരുന്നു.

us news
Advertisment