അമേരിക്കയിലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകി പരസ്യം; വീഡിയോ വൈറല്‍

New Update

publive-image

കാലിഫോര്‍ണിയ: അമേരിക്കയിലെ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയേകിയുള്ള പരസ്യം ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. 30 സെക്കന്‍ഡാണ് ദൈര്‍ഘ്യം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമാണിതെന്നും അവകാശപ്പെടുന്നു. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമോ ഭാവിയോ ഇല്ലെന്നും പരസ്യത്തില്‍ പറയുന്നു.

Advertisment

'എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണ്' എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളോടെ ആരംഭിക്കുന്ന പരസ്യം . കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമേകി #iStandWithFarmers എന്ന ഹാഷ് ടാഗോടെയാണ് അവസാനിക്കുന്നത്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള കായിക ഇനങ്ങളിലെന്നാണ് സൂപ്പര്‍ ബൗള്‍. മത്സരത്തിനിടെ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് ചാനലുകള്‍ വന്‍ തുക ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രവാസ സിഖ് സമൂഹമാണ് വന്‍തുക മുടക്കി പരസ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് പരസ്യം സംപ്രേക്ഷണം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment