കുട്ടികള്‍ക്ക് അനുബന്ധ പോഷക ലഭ്യത ഉറപ്പാക്കാന്‍ ന്യൂശക്തിയുടെ മിക്‌സ്മി

New Update

publive-image

കൊച്ചി ഇന്ത്യയില്‍ വിപുലമായി പോഷക ലഭ്യത പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വളര്‍ത്തിയെടുത്ത ന്യൂശക്തിയുടെ ബ്രാന്‍ഡ് ആയ മിക്‌സ്മി ടാംഗി ഓറഞ്ച്, സെസ്റ്റി ലെമണ്‍, ട്രോപികല്‍ ഗുവ എന്നീ മൂന്ന് ആകര്‍ഷക രുചികളില്‍ ലഭ്യമാക്കി.

Advertisment

12 വിറ്റാമിനുകളും, 5 മൂലകങ്ങളും അടങ്ങിയതാണ് മിക്‌സ്മി. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന വിറ്റാമിനുകള്‍, ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, സെലിനിയം തുടങ്ങിയവും ഇതില്‍ അടങ്ങിയിട്ടുണ്ട്.

കുട്ടികള്‍ക്ക് പ്രതിദിനം ആവശ്യമായ വിറ്റമിനുകളുടെ 30 ശതമാനം ലഭ്യമാക്കുന്ന ഇതില്‍ 12 വിറ്റാമിനുകളും അഞ്ചു മൂലകങ്ങളുമാണ് ഉള്ളത്. കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തുടങ്ങിയിടങ്ങളിലെ ചെറുകിട സ്റ്റോറുകളിലും ആമസോണിലും ഇതു ലഭ്യമാണ്.

പത്തു സാഷെ പാക്കറ്റുകള്‍ അടങ്ങിയ ബോക്‌സ് 100 രൂപ വിലയിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവയിലുള്ള 20 ഗ്രാം സാഷെ 200 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ മിക്‌സു ചെയ്ത് ഉപയോഗിക്കാം.

business
Advertisment