സുപ്രീംകോടതിയില്‍ ടെക്‌സസ് സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ കക്ഷിചേര്‍ന്ന് ട്രംപും 16 സംസ്ഥാനങ്ങളും

New Update

ഓസ്റ്റിന്‍: പെന്‍സില്‍വേനിയ, ജോര്‍ജിയ, മിഷിഗണ്‍, വിസ്‌കോണ്‍സില്‍ തുടങ്ങിയ നാലു ബാറ്റില്‍ ഗ്രൗണ്ട് സംസ്ഥാനങ്ങളിലെ വോട്ടിംഗ് നിയമങ്ങളില്‍ നിയമാനുസൃതമല്ലാത്ത മാറ്റങ്ങള്‍ വരുത്തി തെരഞ്ഞെടുപ്പു ഫലങ്ങള്‍ അട്ടിമറിച്ചു എന്ന് ആരോപിച്ചു ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പു കേസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫ്‌ലോറിഡാ, ഒക്കലഹോമ ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളും കക്ഷിചേരുന്നു. വോട്ടര്‍മാരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കേസിന്റെ വിധി എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല.

Advertisment

publive-image

ഡിസംബര്‍ 9 ബുധനാഴ്ച പ്രസിഡന്റിനെ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതായി ട്രംപ് ട്വിറ്ററില്‍ കുറിച്ചു. സുപ്രധാന നാലു സംസ്ഥാനങ്ങളിലും ബൈഡന്‍ വിജയിച്ചത് നിയമാനുസൃതമല്ലെന്നാണ് ഇവരുടെ വാദം. സുപ്രീം കോടതി മാത്രമാണ് ഈ വിഷയത്തില്‍ ഒരു തീരുമാനം സ്വീകരിക്കുന്നതിന് അനുയോജ്യമായ സ്ഥലമെന്ന് ടെക്‌സസ് സംസ്ഥാന ഹര്‍ജിയില്‍ പങ്കു ചേര്‍ന്ന് ഒക്കലഹോമ അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍ പറഞ്ഞു.

സുപ്രധാന നാലു സംസ്ഥാനങ്ങളും ഇലക്ടേഴ്‌സ് ക്ലോസും, യുഎസ് ഭരണഘടനയുടെ പതിനാലാമത് അമന്റ്‌മെന്റും ലംഘിച്ചതായി ഹണ്ടര്‍ ആരോപിച്ചു.

ഈ നാലു സംസ്ഥാനങ്ങളിലും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയോ, അല്ലെങ്കില്‍ പുതിയ ഇലക്ടറല്‍ കോളേജ് അംഗങ്ങളെ പുതിയതായി തിരഞ്ഞെടുക്കുകയും വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പെന്‍സില്‍വാനിയ തിരഞ്ഞെടുപ്പ് റിവേഴ്‌സ് ചെയ്യണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച റിപ്പബ്ലിക്കന്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഡിസംബര്‍ 14നാണ് തിരഞ്ഞെടുപ്പ് സര്‍ട്ടിഫൈ ചെയ്യുന്നതിന് ഇലക്ടറല്‍ കോളജ് സമ്മേളിക്കുന്നത്.

suprem court
Advertisment