അര്‍ജുൻ സുരവരത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

ഫിലിം ഡസ്ക്
Monday, March 4, 2019

നിഖില്‍ സിദ്ധാര്‍ഥ് നായകനാകുന്ന പുതിയ സിനിമയാണ് അര്‍ജുൻ സുരവരം. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായിട്ടാണ് നിഖില്‍ സിദ്ധാര്‍ഥ് ചിത്രത്തില്‍ വേഷമിടുന്നത്. അര്‍ജുൻ സുരവരം എന്ന കഥാപാത്രമായിട്ടു തന്നെയാണ് നിഖില്‍ സിദ്ധാര്‍ഥ് അഭിനയിക്കുന്നത്. വലിയ ഒരു അഴിമതി പുറത്തുകൊണ്ടുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ടി സന്തോഷ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ലാവണ്യ, സത്യ, കിഷോര്‍, വിദ്യുലേഖ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

×