ഗോകുല്‍ ഫാന്‍ ബോയ് മകനാണ്, ബാക്കി മൂന്ന് മക്കളും തലയില്‍ കേറി നിരങ്ങും: സുരേഷ് ഗോപി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

രാഷ്ട്രീയത്തില്‍ നിന്നും ഇടവേള എടുത്ത് അഭിനയത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. താരത്തിന്റെതായി അവസാനമിറങ്ങിയ പാപ്പന്‍ വന്‍ വിജയമായി മാറിയിരുന്നു. മകനും നടനുമായ ഗോകുല്‍ സുരേഷിനെയും മറ്റു മൂന്ന് മക്കളെയും കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പാപ്പന്‍ സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുലും അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയും ഗോകുലും തമ്മിലുള്ള ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഒപ്പം വീട്ടിലെ കെമിസ്ട്രി എങ്ങനെയാണെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. താന്‍ വീട്ടിലും ഇങ്ങനെ ഒക്കെ തന്നെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

ഗോകുല്‍ ആദ്യം മുതലേ ഒരു ഫാന്‍ ബോയ് സണ്‍ ആണ്. ബാക്കി മൂന്ന് മക്കളും തന്റെ തലയില്‍ കേറി നിരങ്ങും. താന്‍ വന്നെന്ന് ഒക്കെ കേട്ടാല്‍ ഭയങ്കര ബഹുമാനം ഒക്കെ കാണിക്കുന്ന ഇരുന്ന സ്ഥലത്ത് നിന്ന് എഴുന്നേറ്റ് മാറുന്ന തരത്തിലുള്ള ആളായിരുന്നു. താന്‍ സംസാരിക്കുമ്പോള്‍ ഒക്കെ അല്‍പം ദൂരേയ്ക്ക് മാറി നിന്ന് സംസാരിക്കുന്ന ആളായിരുന്നു.

എങ്കില്‍ ബാക്കി മൂന്ന് പേരും തലയില്‍ കേറി നിരങ്ങും. അത് കണ്ടിട്ട് എങ്കിലും താന്‍ അവരെ ഓവര്‍ടേക്ക് ചെയ്യും എന്ന് എങ്കിലും കരുതി വരണ്ടേ. അതൊന്നുമില്ല. ഗോകുല്‍ വളരെയധികം വ്യത്യസ്തനായ മകനായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

അതേസമയം, ഗോകുലിന്റെ സിനിമാ സംബന്ധിയായ കാര്യങ്ങളില്‍ അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ പറയാറുണ്ടായില്ല, പക്ഷേ ഇനി മുതല്‍ എല്ലാ കാര്യങ്ങളും തന്നോട് പറയണമെന്ന് മകനോട് പറഞ്ഞിട്ടുണ്ട് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Advertisment