New Update
കണ്ണൂര്‍; നവീകരിച്ച ക്ഷേത്രക്കുള സമര്‍പ്പണത്തിന് ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ സുരേഷ് ഗോപി സംഘാടകരോട് ക്ഷുഭിതനായി. പാനൂര്‍ കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച തീര്‍ത്ഥക്കുള സമര്‍പ്പണം നിര്‍വഹിക്കാനാണ് സുരേഷ് ഗോപിയെത്തിയത്.
Advertisment
ഉദ്ഘാടനത്തിന് ശേഷം വേദിയിലേക്ക് സംസാരിക്കാനായി നടനെ സംഘാടകര്‍ ക്ഷണിച്ചപ്പോഴാണ് ക്ഷുഭിതനായത്. ‘താന്‍ സംസാരിച്ചു കഴിഞ്ഞു. ഒരുപാട് ഷൈന്‍ ചെയ്യല്ലേ’, എന്നൊക്കെയാണ് സുരേഷ് ഗോപി സംഘാടകരോട് പറഞ്ഞത്.
സമയം വൈകിയത് കാരണം കുളം ഉദ്ഘാടനം ചെയ്ത് പോകാനായിരുന്നു സുരേഷ് ഗോപിയുടെ ഉദ്ദേശം. ഇതേ സമയത്തായിരുന്നു സംഘാടകര്‍ പ്രസംഗിക്കാനായി ക്ഷണിച്ചത്. അതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.