ദിലീപ് കുമാറിനെക്കുറിച്ചുള്ള അനുഭവം ഓര്‍ത്തെടുത്ത് സുരേഷ് ഗോപി

author-image
ഫിലിം ഡസ്ക്
New Update

publive-image

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. ചിലപ്പോഴൊക്കെ ആ വിശേഷണം ശരിയാണെന്ന് തോന്നും. അത്രമേല്‍ പ്രിയപ്പെട്ട പലരേയും അപ്രതീക്ഷിതമായി മരണം കവര്‍ന്നെടുക്കാറുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരം ദിലീപ് കുമാറിന്റെ വേര്‍പാടിന്റെ വേദന വിട്ടകന്നിട്ടില്ല ചലച്ചിത്രലോകത്ത് നിന്നും.

Advertisment

ന്യമോണിയ ബാധയെ തുടര്‍ന്നാണ് ഇന്ന് രാവിലെ ദിലീപ് കുമാര്‍ മരണപ്പെട്ടത്. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങളെല്ലാം ദിലീപ് കുമാറിന് സമൂഹമാധ്യമങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അദ്ദേഹത്തിനൊപ്പമുള്ള ഒരു ഓര്‍മ പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഹിന്ദി സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭ ശ്രി. ദിലീപ് കുമാറിന് ആദരാഞ്ജലികള്‍! 1989 ഡിസംബറില്‍ അദ്ദേഹത്തിന്റെ ബംഗ്ലാവിന് മുന്നിലെ കടലോരത്ത് ‘ഒരുക്കം’ ഷൂട്ട് ചെയ്യുമ്പോള്‍ കാറില്‍ അദ്ദേഹവും പത്നിയും വന്നിറങ്ങി.

രണ്ടുപേരുടെയും പാദത്തില്‍ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിര്‍വൃതി ഇന്നും ഓര്‍ക്കുന്നു. മഹാനായ കുടുംബസ്ഥന്‍.. മഹാനായ നടന്‍.. പ്രണാമം’ എന്നാണ് സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ കുറിച്ച വാക്കുകള്‍.

cinema
Advertisment