ഇന്ത്യൻ ക്രിക്കറ്റ് ദാദക്ക് ജന്മദിന ആശംസകളുമായി സുരേഷ് ഗോപി

New Update

publive-image

Advertisment

ഇന്ത്യൻ ക്രിക്കറ്റിന്റെ ദിശ മാറ്റിയ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. ആവേശത്തോടെ പോരാടാൻ ടീമിനെ പ്രചോദിപ്പിച്ച നായകൻ. ഗാംഗുലിയുടെ ക്യാപ്റ്റൻസിയാണ് ഇന്ത്യയുടെ പല പ്രമുഖ ടീമംഗങ്ങളെയും വാര്‍ത്തെടുത്തത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സൗരവ് ഗാംഗുലിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

ഇന്ന് ഗാംഗുലിയുടെ 49-ാം ജന്മദിനമാണ്. ഒട്ടേറെ പേരാണ് ഗാംഗുലിക്ക് ആശംസകളുമായി എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതിക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയ ലീഡര്‍, മികച്ച ജന്മദിനം ആശംസിക്കുന്നുവെന്ന് സുരേഷ് ഗോപി എഴുതിയിരിക്കുന്നു. സുരേഷ് ഗോപിയുടെ ആശംസയ്ക്കും ഒരുപാട് പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

ഗാംഗുലി 1992 ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യൻ ടീമിലേക്ക് എത്തിയെങ്കിലും ഒരു മത്സരത്തിനും ഇറങ്ങാനായിരുന്നില്ല. ഒടുവില്‍ 1996-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്ത സൗരവ് ഗാംഗുലി സെഞ്ച്വറി നേടി വരവറിയിച്ചു.

NEWS
Advertisment