Advertisment

വക്കീല്‍ വേഷത്തില്‍ സൂര്യ; ‘ജയ് ഭീം’ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ‘ജയ് ഭീം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് നായകന്‍. സൂര്യയുടെ കരിയറിലെ 39-ാം ചിത്രമാണിത്.

രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. ‘കൂട്ടത്തില്‍ ഒരുത്തന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. മണികണ്ഠനാണ് രചന. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്.

Advertisment