‘എന്‍ജികെ’ തീയറ്ററുകളിലേക്ക്; 215 അടി ഉയരമുള്ള കട്ട് ഔട്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന എന്‍ജികെ എന്ന ചിത്രം നാളെ തീയറ്ററുകളിലേക്കെത്തും. സായി പല്ലവിയാണ് ചിത്രത്തിലെ നായികാ കഥാപാത്രം. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ആരാധകര്‍ ഒരുക്കിയിരിക്കുന്ന സൂര്യയുടെ ഒരു കട്ട് ഔട്ട്. 215 അടി ഉയരത്തിലുള്ള കട്ട ഔട്ടാണ് ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്. ലോകസിനിമയില്‍ തന്നെ ഒരു നടനുവേണ്ടി ഇത്രയും ഉയരത്തില്‍ ഒരു കട്ട് ഔട്ട് ഒരുങ്ങുന്നത് ഇത് ആദ്യമായാണെന്നാണ് സൂചന. തമിഴ്‌നാട്ടിലെ തിരുട്ടാണിയിലുള്ള ആരാധകരാണ് ഈ കട്ട് ഔട്ട് ഉയര്‍ത്തിയിരിക്കുന്നത്.

ചിത്രത്തില്‍ നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് സൂര്യ എത്തുന്നത്. ശെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല്ലവിക്ക് പുറമെ രാകുല്‍ പ്രീതും ചിത്രത്തില്‍ നായികമാരായി എത്തുന്നുണ്ട്. പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Advertisment