New Update
സൂര്യയുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയില്‍ തിരികെയെത്തിയത്. ഒരു പിടി നല്ല ചിത്രങ്ങളാണ് രണ്ടാം വരവില്‍ താരം ചെയ്തത്.
Advertisment
ഇപ്പോള്‍ കാര്‍ത്തി നായകനായി എത്തുന്ന തമ്പിയിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. ചിത്രം നാളെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ സഹോദരങ്ങളായിട്ടാണ് രണ്ട് പേരും എത്തുന്നത്.
ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ ആണ് താരത്തോട് സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. സൂര്യയോടൊപ്പം അഭിനയിക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് താരം മറുപടി നല്‍കിയത്.