New Update
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് എൻജികെ. ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു.”ആൻബെ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഉമാ ദേവി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് യുവാൻ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും, ശ്രേയയും ചേർന്നാണ്.
Advertisment
ചിത്രത്തിന്റെ സംവിധായകൻ ശെല്‍വരാഘവൻ ആണ്. യുവൻ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാർ. . ശെല്‍വരാഘവൻ തന്നെയാണ് എൻജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.