New Update
Advertisment
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രം എന്‍ജികെയിലെ ആദ്യ ഗാനം റിലീസ് ചെയ്തു.തണ്ടല്‍ക്കാരന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കെ ജി രഞ്ജിത്ത് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കബിലന്റെ വരികള്‍ക്ക് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
സെല്‍വരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. നന്ദന്‍ ഗോപന്‍ കുമരന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് സൂര്യ എത്തുന്നത്. ആദ്യമായാണ് സൂര്യ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തില്‍ എത്തുന്നത്.
രാകുല്‍ പ്രീത്, സായി പല്ലവി എന്നിവരാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാരായി എത്തുന്നത്. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ്.ആര്‍. പ്രഭുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മെയ് 29ന് പ്രദര്‍ശനത്തിന് എത്തും.