വെള്ളിത്തിരയിലെ ധോണി; സുശാന്തിന്‍റെ ഓര്‍മകളില്‍ ആരാധകര്‍

author-image
Charlie
Updated On
New Update

publive-image

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‍പുത് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം. 2020 ജൂണ്‍ 14നാണ് ആരാധകരെ കണ്ണീരിലാഴ്‍ത്തി സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്.എല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന യുവനടന്‍റെ വിയോഗവാര്‍ത്ത ബോളിവുഡിനെ മാത്രമല്ല, ലോകമെമ്ബാടുമുള്ള സിനിമാപ്രേമികളെ ദുഃഖത്തിലാഴ്‍ത്തി. സിനിമയിലെത്തി ചുരുങ്ങിയകാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സുശാന്തിന് കഴിഞ്ഞിരുന്നു. പട്‍ന സ്വദേശികളായ കൃഷ്‍ണകുമാര്‍ സിംഗ് - ഉഷാ സിംഗ് ദമ്ബതിമാരുടെ ഇളയ മകനായാണ് 1986ല്‍ സുശാന്ത് ജനിച്ചത്. പഠനത്തില്‍ മാത്രമല്ല സ്‍പോര്‍ട്‍സിലും എന്നും മുന്നിലായിരുന്നു സുശാന്ത്.ദേശീയ തലത്തില്‍ ഫിസിക്സ് ഒളിമ്ബ്യാഡില്‍ ജേതാവായ സുശാന്ത് ഐ.എസ്.എം ധന്‍ബാദ് അടക്കം പതിനൊന്ന് എഞ്ചിനീയറിങ് എന്‍ട്രന്‍സുകളും പാസായിട്ടുണ്ട്. ബാരി ജോണിന്‍റെ ആക്‍ടിങ് ക്ലാസിന് പോയപ്പോഴാണ് തന്റെ ഭാവി എഞ്ചിനീയറിങ് അല്ല, നൃത്തവും അഭിനയവുമാണെന്ന് സുശാന്ത് മനസ്സിലാക്കിയത്.

Advertisment

പിന്നീട് നിരവധി നൃത്ത പരിപാടികളിലൂടെ സുശാന്തിനെ നമ്മള്‍ കണ്ടെങ്കിലും 2008 ല്‍ സ്റ്റാര്‍ പ്ലസിലെ 'കിസ് ദേശ് മേ ഹെ മേരാ ദില്‍'എന്ന സീരിയലിലൂടെയായിരുന്നു സുശാന്തിന്‍റെ അഭിനയജീവിതം ആരംഭിച്ചത്. അടുത്ത വര്‍ഷം പുറത്തിറങ്ങിയ 'പവിത്ര രിഷ്‍താ' എന്ന പരമ്ബരയിലൂടെ സുശാന്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടി. അതിലെ കഥാപാത്രമാണ് താരത്തെ ബിഗ് സ്‍ക്രീനിലേക്ക് എത്തിച്ചത്.

കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്‍കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി.റൊമാന്റിക് കോമഡി ചിത്രമായ 'ശുദ്ധ് ദേശി റൊമാന്‍സ്' ആക്ഷന്‍ ത്രില്ലര്‍ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്‍ച വച്ചത്. ആമിര്‍ ഖാനും അനുഷ്‍ക ശര്‍മ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ 'പികെ'യിലെ സര്‍ഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ 'എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി'യില്‍ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു.ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്‌ച വച്ചത്.ബോക്‌സോഫീസിലും സിനിമ കോടികള്‍ വാരിക്കൂട്ടി. സംവിധായകന്‍ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേയ്ക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയേപ്പോലെ തന്നെ എളിമയുള്ള, കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു.

കേദാര്‍നാഥ്, ചിച്ചോര്‍ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.വെറും ഏഴുവര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നിരവധി അവിസ്‍മരണീയമായ റോളുകളില്‍ പകര്‍ന്നാടിയ സുശാന്ത് സിംഗ് രാജ്‍പുത് എന്ന യുവപ്രതിഭ, ചെയ്‍തുതീര്‍ക്കാന്‍ നിരവധി റോളുകള്‍ ബാക്കിവച്ചാണ് കളമൊഴിഞ്ഞത്. വിടപറഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്ബോഴും താരത്തിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ ഒഴിഞ്ഞിട്ടില്ല.

Advertisment