New Update
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ കമ്പനിയായ യാഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറായ ഷാനു ശര്‍മ്മയെ പൊലീസ് ചോദ്യം ചെയ്തു.
Advertisment
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്തത്. ശുദ്ധ് ദേശീ റൊമാൻസ്, ഡിക്ടറ്റീവ് ബ്യോംകേശ് ബക്‌ഷി എന്നീ ചിത്രങ്ങളിൽ ഷാനു സുശാന്തുമായി ചേർന്ന പ്രവർത്തിച്ചിട്ടുണ്ട്. പ്രഫഷനൽ വൈരാഗ്യമാണോ സുശാന്തിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.