/sathyam/media/post_attachments/v7shh5zpTLR9CcPyXZpk.jpg)
മുംബൈ: സഹോദരന്‍ വഴി സുശാന്ത് സിങ് രാജ്പുത്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നതായി സമ്മതിച്ച് റിയ ചക്രവര്‍ത്തി. മുംബൈയില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) യുടെ ചോദ്യം ചെയ്യലിലാണ് റിയ ഇക്കാര്യം സമ്മതിച്ചത്.
മയക്കുമരുന്നിനെ സംബന്ധിച്ച് പല ഇടപാടുകളും തനിക്കറിയാമെന്ന് റിയ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറൂകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച വൈകിട്ടാണ് റിയയെ വിട്ടയച്ചത്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സുശാന്തിന്റെ വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്ത് മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണെന്ന് എന്‍സിബി പറഞ്ഞു. സമൂഹത്തിലെ ഉന്നതരുമായി ഇടപാടുകള്‍ നടത്തിയിരുന്ന സംഘത്തില്‍ ദീപേഷുമുണ്ടായിരുന്നെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു.