ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവനയായി 500 കൊടുത്തു; 2000 വേണമെന്ന് ആവശ്യം; പണപ്പിരിവ് നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

author-image
Charlie
Updated On
New Update

publive-image

Advertisment

കൊല്ലം: കൊല്ലത്ത് ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കടയിൽ കയറി ആക്രമണവും പണപ്പിരിവും നടത്തിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഷന്‍ ചെയ്തു. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ്ഖാൻ എന്നിവർക്കെതിരെയാണ് നടപടി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നുവെന്ന് കെ സുധാകരൻ.

“ഭാരത് ജോഡോ യാത്ര” രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ് കോൺഗ്രസ്സിൻ്റേത്. ഈ നാട്ടിലെ തികച്ചും സാധാരണക്കാർ അവരാൽ കഴിയുന്നതുപോലുള്ള പണം നൽകിയാണ് കോൺഗ്രസ് പാർട്ടിയെ സഹായിക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്.

ആളുകളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് കോൺഗ്രസ് സംസ്ക്കാരമല്ല. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലത്ത് ചില പ്രവർത്തകർ വ്യാപാരികളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പിന്നീട് വ്യാപാരി സ്വയം പച്ചക്കറികൾ നശിപ്പിച്ചത് വ്യക്തമാണെങ്കിലും ഇത്തരമൊരു മോശം സാഹചര്യം ഒഴിവാക്കാനുള്ള പക്വത കോൺഗ്രസ് പ്രവർത്തകർ കാണിക്കേണ്ടിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുന്നികോട്ടെ പച്ചക്കറി വ്യാപാരി അനസിന്‍റെ കടയാണ് ആക്രമിച്ചത്. കുന്നിക്കോട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സാധനങ്ങൾ വലിച്ചെറിഞ്ഞെന്നാണ് പരാതി. രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.

Advertisment