തിരുവനന്തപുരം: നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്‌ക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. നേരത്തേ സമർപ്പിച്ച കുറ്റപത്രം കോടതി തിരികെ നൽകിയിരുന്നു. ഈ കുറവുകള്‍ തിരുത്തിയാണ് ക്രൈംബ്രാഞ്ച് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചത്.
സെപ്റ്റംബർ ഏഴിന് ഹാജരാകാൻ സ്വാമിക്ക് കോടതി സമൻസ് അയച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.