പിടികിട്ടാപ്പുള്ളിയായ ആൾദൈവം സ്വാമി നിത്യാനന്ദ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുന്നു. സ്വന്തം രാജ്യമായ 'കൈലാസ' യിൽ ( Republic of KAILASA ) "ഹിന്ദു റിസർവ് ബാങ്ക് ഓഫ് കൈലാസ", വിനായക ചതുർഥി ദിനമായ ഇന്നുമുതൽ ( 22/08/2020) ആരംഭിക്കുന്നുവെന്നാണ് പുതിയ പ്രഖ്യാപനം.
/sathyam/media/post_attachments/Lnz7qXpwqEV6vvtgpBwF.jpg)
ബാംഗ്ലൂര്‍: കരീബിയൻ രാജ്യമായ ഇക്വഡോറിനു സമീപമുള്ള ഒരു ദ്വീപിൽ തൻ്റെ സ്വന്തം കൈലാസ എന്ന രാജ്യം സ്ഥാപിച്ചതായി നാളുകൾക്കുമുന്‍പ് പ്രഖ്യാപിച്ച നിത്യാനന്ദ രാജ്യത്തിന്റെ പതാകയും വെബ്‌സൈറ്റും മറ്റു വിവരങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. വെബ് സൈറ്റ് സ്‌പാനിഷ് ഭാഷയിലും ലഭ്യമാണ്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ഹിന്ദു രാഷ്ട്രമാണ് കൈലാസ എന്നാണവകാശവാദം.
ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന യൂട്യൂബ് വീഡിയോയിലാണ് പുതിയ വിവരങ്ങൾ പ്രഖ്യാപിച്ചിരിക്കു ന്നത്.
തൻ്റെ രാജ്യത്ത് ഇംഗ്ലീഷ്, സംസ്കൃതം, തമിഴ് എന്നീ മൂന്ന് ഔദ്യോഗിക ഭാഷകളും സ്വന്തം വിനിമയത്തിനുള്ള നാണയവും അംഗീകരിക്കപ്പെട്ടുവെന്നും 300 പേജുകളുള്ള രാജ്യത്തിന്റെ സാമ്പത്തിക നയരേഖ തയ്യാറായിക്കഴിഞ്ഞെന്നും ലോകരാജ്യങ്ങളുമായുള്ള വിനിമയബന്ധങ്ങൾ ഉടൻ നടപ്പിൽ വരുമെന്നും നിത്യാനന്ദ വെളിപ്പെടുത്തുന്നു.
നിക്ഷേപങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ലോകം കോവിഡ് മഹാമാരിയിൽനിന്ന് പൂർണ്ണമായി രക്ഷനേടണമെങ്കിൽ തന്നെ പിന്തുടരുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലെന്നും സ്വാമി നേരത്തെതന്നെ പ്രഖ്യാപിക്കുകയുണ്ടായി.
സ്വയം പരമശിവന്റെ അവതാരമെന്നവകാശപ്പെടുന്ന സ്വാമി നിത്യാനന്ദ രാജ്യത്തും വിദേശങ്ങളിലുമായി നിരവധി നിത്യാനന്ദ ധ്യാനപീഠങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
/sathyam/media/post_attachments/UU83Xoxy0ADdMjzopURI.jpg)
ബാംഗ്ലൂരിലും അഹമ്മദാബാദിലും വിശാലമായ ആശ്രമങ്ങളും നിർമ്മിച്ചിട്ടുണ്ട്. ബാംഗ്ലൂർ ആശ്രമത്തിൽ വച്ച് പ്രസിദ്ധ അഭിനേത്രിയുമൊത്തുള്ള അശ്ളീല ദൃശ്യങ്ങൾ പുറത്തായതോടെ നിരവധി ലൈംഗിക ആരോപണങ്ങളും കേസുകളും അദ്ദേഹത്തിനെതിരേ ഉയർന്നുവന്നിരുന്നു.
ഇതിനുശേഷം താൻ ലൈംഗികശേഷിയില്ലാത്ത(നപുംസകം) വ്യക്തിയാണെന്ന് അദ്ദേഹം പരസ്യമായി പലതവണ പ്രഖ്യാപിക്കുകയുണ്ടായെങ്കിലും അതിന്റെ പരിശോധനകളൊന്നും നടക്കുകയുണ്ടായില്ല.
അഹമ്മദാബാദ് ആശ്രമത്തിൽനിന്നും നിരവധി പെൺകുട്ടികൾ കാണാതായ സംഭവത്തിലും നിത്യാനന്ദയെ പോലീസ് തിരയുകയാണ്. ഇവരിൽ ചില പെൺകുട്ടികൾ ഇക്വഡോറിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന സ്വാമി നിത്യാനന്ദയുടെ യഥാർത്ഥ പേര് എ രാജശേഖരൻ എന്നാണ്. തമിഴ് നാട്ടിലെ തിരുവണ്ണാമലൈ ആണ് സ്വദേശം.
&feature=youtu.be&fbclid=IwAR1IqI04ibVkyFund1Dke8X-5GUpXoen8FdhXjx8mdshuK8WzkwnJ_9vsqk
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us