മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ സ്വപ്ന; തനിക്ക് രഹസ്യ അജണ്ടയില്ല, കൂടുതല്‍ കാര്യങ്ങള്‍ വേണ്ട സമയത്ത് പറയും

author-image
Charlie
Updated On
New Update
  1. publive-image

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. അത് വേണ്ട സമയത്ത് പറയും. കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും സ്വപ്ന പറഞ്ഞു.

Advertisment

താന്‍ പറഞ്ഞ കാര്യങ്ങള്‍ സരിത നായര്‍ അടക്കമുള്ളവര്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സരിതയും താനും ഒരുമിച്ച്‌ ജയിലില്‍ ഉണ്ടായിരുന്നു. അവരോട് ഹലോയെന്ന് പോലും പറഞ്ഞിട്ടില്ലെന്നും അവരെ തനിക്ക് പരിചയമില്ലെന്നും സ്വപ്ന പറഞ്ഞു. മേലുദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിക്കാതിരുന്നാല്‍ വീട്ടില്‍ വൈകീട്ട് മീന്‍ വാങ്ങാന്‍ സാധിക്കില്ല. അതാണ് താന്‍ ചെയ്തിരുന്നത്. ഇനി തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കൂവെന്നും സ്വപ്ന പറഞ്ഞു.

ഏതെങ്കിലും കുടുംബത്തെ കുറിച്ചല്ല പിണറായി വിജയന്‍, കമല, വീണ, എം. ശിവശങ്കര്‍, സി.എം രവീന്ദ്രന്‍, നളിനി നെറ്റോ തുടങ്ങിയ കുറേ വ്യക്തികളെ കുറിച്ചാണ് താന്‍ പറയുന്നത്. തന്‍റെ കേസിനെ കുറിച്ചും കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അവരുടെ പങ്കിനെയും കുറിച്ചുമാണ് പറയുന്നത്.

തന്‍റെ പ്രതികരണങ്ങള്‍ ആരുടെയെങ്കിലും കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നത് തനിക്കറിയേണ്ട കാര്യമില്ല. ആരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് എന്‍റെ വിഷയമല്ല. തനിക്ക് യാതൊരു വ്യക്തിപരോ രാഷ്ട്രീയപരോ ആയ അജണ്ടയില്ലെന്നും സ്വപ്ന വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ രാജി തന്റെ ആവശ്യവുമല്ല. ആര് മുഖ്യമന്ത്രിയായാലും അവരുടെ സമ്ബാദ്യം തന്റെ ​വീട്ടിലേക്കല്ല കൊണ്ടു വരുന്നതെന്നും സ്വപ്ന പറഞ്ഞു.

Advertisment