സ്വാർത്ഥതയൂട്ടുമ്പോൾ (കവിത)

New Update

publive-image

-അജികുമാർ

മണ്ണുതൊട്ടു നടത്താതെ കണ്ണുചിമ്മിയുറങ്ങാതെ
മഴയൊട്ടുമെ നനയ്ക്കാതെ
അഴലൊട്ടുമെ മിഴിയറിതെ!

Advertisment

വെളിച്ചമേൽക്കാതെ ,,,
ചെളി പുരട്ടാതെ തെന്നലറിയാതെ
കിളിക്കൊഞ്ചലറിയാതെ ,,,
നാൽചുവരുകളിൽ കളയൊട്ടുമേശാതെ!

മൗനതടവറയിൽ ചേർത്തൊരു
തൈവളരുകയായ് മൂകം,,,
മനസ്സറിയാതെ മാനവ മൂല്യമറിയാതെ
ശിരസ്സുയർത്തും ഈമരങ്ങൾ
തണലേകിടുമോ പാരിനു നന്മനല്കിടുമോ?

ഉപജീവനരാസവളങ്ങൾ
ഇടവിട്ടിടവേളകളിൽ ഉരുട്ടിവിഴുങ്ങി
ഇരുട്ടുവെളിപ്പിച്ചൂഷരഭൂമികളിൽ
സ്വാർത്ഥത തൻ മട്ടുപ്പാവുകളൂട്ടിയുറപ്പിക്കും!

ജീവനംകൊഴിച്ചു അതിജീവനം മറന്നും
അഭിനിവേശം ബാക്കിയാക്കി,
യാത്രയാക്കുന്നു നമ്മളെയേകരാക്കുന്നു
സ്വാർത്ഥത മനം തുരക്കുന്നു!

നാളെയീഭൂവിൽ വേനലിൽവേകും
വേരുപടലം കാത്തിരിപ്പതു പാഴ് മരുഭൂമി!
കൊഴിഞ്ഞയിലകൾ ചേർന്നു പാർക്കും
വൃദ്ധസദനങ്ങൾ ..!

cultural
Advertisment