സീരിയല്‍ വേഷങ്ങളില്‍ മികവ് തെളിയിച്ച നടിയാണ് ശ്വേത തിവാരി. ഒപ്പം അഭിനയിച്ച പല താരങ്ങളും സിനിമയിലേക്ക് ചേക്കേറിയെങ്കിലും ശ്വേത ഇന്നും സീരിയല്‍ വിട്ട് പോകാന്‍ തയ്യാറല്ല. പണം, പ്രശസ്തി, പദവി അങ്ങനെ തനിക്ക് എല്ലാം നല്‍കിയത് ടെലിവിഷനാണ്. അതില്‍ കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ടെലിവിഷന്‍ വേഷങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ശ്വേത തീരുമാനിച്ചത്.
/sathyam/media/post_attachments/EOJp52yBv8QBFYYgNIei.jpg)
''ചില അഭിനേതാക്കള്‍ ടെലിവിഷനെ ഒരു ചെറിയ മാദ്ധ്യമമായാണ്കാണുന്നത്. എന്നാല്‍ അതു അബദ്ധധാരണയാണ്. കാലം ഒരുപാട് മാറിയിരിക്കുന്നു. ഇപ്പോള്‍ ടെലിവിഷന്‍ സിനിമയോളം തന്നെ വലിയൊരു മാദ്ധ്യമമാണ്. പുതുതലമുറയുടെ ഇഷ്ടാനുസരണം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന ഇടമാണ് ടെലിവിഷന്‍''- ശ്വേത തിവാരി പറഞ്ഞു.
ടെലിവിഷന്‍ ഷോകളില്‍ ഏതുതരം വേഷവും ചെയ്യാന്‍ തയാറാണ്. കാരണം അത് തന്റെ ജോലിയാണെന്നും ശ്വേത പറഞ്ഞു. ഞാന്‍ ചെയ്യുന്ന വേഷങ്ങളില്‍ ആളുകള്‍ പലപ്പോഴും എന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് 'ബെഗുസരെ'യിലെ വേശ്യവേഷത്തിലാണ്. പക്ഷേ, എനിക്കു കിട്ടിയ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്.
നിരവധിപേര്‍ ആ വേഷം ഞാന്‍ ചെയ്തപ്പോള്‍ നെറ്റി ചുളിച്ചു. പക്ഷേ ഒരു അഭിനേത്രി എന്ന നിലയില്‍ അതെന്റെ ജോലിയാണ്. ജോലി എന്നത് അനുഗ്രഹമാണ്. എനിക്ക് ഒരുദിവസം മാംസാഹാരം കഴിക്കാന്‍ തോന്നിയാല്‍ ഞാന്‍ ഭക്ഷിക്കും. അതുപോലെ തന്നെയാണ് വേശ്യയുടെ വേഷവും ചെയ്തത്.'- ശ്വേത വ്യക്തമാക്കി.