തിരുവനന്തപുരത്തുനിന്നും ഊട്ടിയിലേക്ക് സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് സർവ്വീസ് ആരംഭിച്ചു

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ഊട്ടിയിലേക്ക് സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് സർവ്വീസ് . ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ്‌ ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ്‌ ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്.

Advertisment

ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത്നിന്നും ഈ സ്വപ്ന ഭൂമിയിലേക്ക് സ്വിഫ്റ്റ് സർവീസ് നടത്തി വരുന്നു.

വൈകുന്നേരം 06.30 pm ന് തിരുവനന്തപുരത്തു നിന്നും തിരിച്ച്, കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 05.35 ന് ഊട്ടിയിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഊട്ടിയിൽ നിന്നും രാത്രി 07.00 മണിക്ക് പുറപ്പെട്ട് രാവിലെ 06.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.

യാത്രക്കാരുടെ സൗകര്യാർത്ഥം ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Advertisment