സ്വിഫ്റ്റ് സ്പോട്ട് ഇന്ത്യയിലേക്ക് എത്തുന്നു 

സത്യം ഡെസ്ക്
Monday, April 6, 2020
മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പെർഫോമെൻസ് പതിപ്പായ സ്വിഫ്റ്റ് സ്പോട്ട് ഇന്ത്യയിലേക്ക് എത്തുമെന്നുള്ള പ്രതീക്ഷ ശക്തിപ്പെടുന്നു. ഡൽഹി എയർപോർട്ടിൽ ഈ വാഹനം എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സ്വിഫ്റ്റ് സ്പോട്ടിനുള്ള പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നത്.
ബിഡബ്ല്യു ഓട്ടോവേൾഡാണ് ഇൻസ്റ്റഗ്രാമിലുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.വൈറ്റ് ഫിനീഷിങ്ങിലുള്ള സ്വിഫ്റ്റ് സ്പോട്ടാണ് ഡൽഹി എയർപോർട്ടിൽ എത്തിയത്. എൽഇഡി ലൈറ്റുകളും സ്പോർട്ടി ഭാവമുള്ള അഞ്ച് സ്പോക്ക് ഡ്യുവൽ ടോൺ അലോയി വീലുകളും, സ്കേർട്ടുകളും ക്ലാഡിങ്ങുകളും നൽകി വിദേശ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട ഡിസൈനിൽ തന്നെയാണ് എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്.

മാരുതിയുടെ സ്വന്തം ഹെർടെക്ട് പ്ലാറ്റ്ഫോമിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സ്വിഫ്റ്റ് സ്പോട്ട്. 3890 എംഎം നീളവും 1735 എംഎം വീതിയും 1495 എംഎം ഉയരവും 2450 എംഎം വീൽബേസുമാണ് സ്വിഫ്റ്റ് സ്പോട്ടിനുള്ളത്. റെഗുലർ മോഡലിനെക്കാൾ അഗ്രസീവ് ഭാവവും മികച്ച കരുത്തുമാണ് സ്പോട്ടിനെ വ്യത്യസ്തമാക്കുന്നത്.

×