സ്വിം സ്യൂട്ടില്‍ ഹോട്ടായി റിമ കല്ലിങ്കല്‍…സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറല്‍

ഫിലിം ഡസ്ക്
Tuesday, October 8, 2019

ചലച്ചിത്ര താരം റിമ കല്ലിങ്കിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്വിം സ്യൂട്ടിലുള്ള താരത്തിന്‍റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അറബിക്കടലിന്‍റെ റാണി: ദ് മെട്രോ വുമന്‍, ജൂതന്‍ എന്നിവയാണ് താരത്തിന്‍റെ പുതിയ ചിത്രങ്ങള്‍. കൂടാതെ റിമ കല്ലിങ്കലും ഭര്‍ത്താവ് ആഷിക് അബുവും കൂടെ തല്ലുമാല എന്ന ചിത്രം നിര്‍മ്മിക്കുന്നുമുണ്ട്.സൗബിന്‍ ഷാഹിറാണ് ഇതില്‍ നായകനായെത്തുന്നത്.

റിമയുടെ അവധിക്കാല ചിത്രങ്ങളാണ് ഇതെന്നാണ് സൂചന.നിപ്പ വൈറസ് ഭീകരത വിളിച്ചോതിയ, ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയായി എത്തിയത് റിമ കല്ലിങ്കലായിരുന്നു. കഥാപാത്രം ഏറെ കൈയടി നേടുകയും ചെയ്തു.

×