തലമുറമാറ്റം  ഓണാഘോഷത്തിലും  , മഹാമാരിക്കിടയിലും  ഒത്തുകൂടി സ്വിറ്റ്സര്‍ലന്‍ഡിലെ പുതുതലമുറ

author-image
സ്വിസ് ബ്യൂറോ
Updated On
New Update

publive-image

സ്വിറ്റ്സർലൻഡ്: 

തലമുറമാറ്റം  ഓണാഘോഷത്തിലും  , മഹാമാരിക്കിടയിലും  ഒത്തുകൂടി സ്വിറ്റ്സര്‍ലന്‍ഡിലെ പുതുതലമുറ  ഒന്‍പതു പെൺകുട്ടികൾ  ഇങ്ങനെ  ഒരാശയം  മുന്നോട്ടുവച്ചപ്പോള്‍  മറ്റു     സുഹൃത്തുക്കളും  അതില്‍ പങ്കാളികളായി .

Advertisment

ഓണാഘോഷങ്ങള്‍ക്ക് വസ്ത്രാലങ്കാരം   , പാചകം  എന്നിവ  സ്വയം ഏറ്റെടുക്കുവാനും  , അത്തപൂക്കളം   തങ്ങളുടെ ശൈലിയില്‍  എല്ലാവരുംകൂടി ഒരുക്കുവാനും  തീരുമാനിച്ചു .

അടുക്കളയുടെ  പരിസരങ്ങളില്‍   അറിയാതെപോലും  എത്തിനോക്കാന്‍  മടിക്കുന്ന   യുവാക്കളുടെ   , അവിയലും സാമ്പാറും, ഓലനും തോരനും മെഴുക്കുവരട്ടിയും, പരിപ്പും പപ്പടവും പായസവും, ഇഞ്ചിക്കറി, ഉള്ളിതീയൽ, കാളൻ, പൈനാപ്പിൾ കറി തുടങ്ങിയവയുടെ പാചകം മാതാപിതാക്കളെ അതിശയിപ്പിച്ചു .

publive-image

കടയിൽ നിന്നും മുതിർന്നവർ ചക്കരവരട്ടി വാങ്ങുമ്പോൾ,  ഏത്തക്ക വാങ്ങി വറുത്ത് തനിയെ പാകം ചെയ്തു ഇവര്‍  മാതൃകയായി .

ഓണത്തിന്‍റെ ഭാഗമായി തിരുവാതിരകളി , വടംവലി ,കസേരകളി  , തുടങ്ങിയവയും സംഘടിപ്പിച്ചു  ,പൂക്കളം തയ്യാറാക്കിയതും പ്രത്യേക രീതിയിൽ ആയിരുന്നു.

ഒരോകളത്തിനും നമ്പർ ഇട്ടു ഓരോ നമ്പർ പങ്കെടുത്തവരെ കൊണ്ട് എടുപ്പിച്ചു, അതാത് നമ്പറിൽ നിശ്ചയിച്ച നിറത്തിലുള്ള പൂവ് നിരത്തി എല്ലാവരും അതിൽ പങ്കാളികൾ ആയി.സ്വിസ്സിലെ പ്രമുഖ  സാംസ്സം‌കാരിക ഘടനകളിൽ ഒന്നായ  ബി  ഫ്രെണ്ട്സ്  നടത്തിയ പൂക്കള മത്സരത്തിൽ ജൂറിയുടെ    പ്രത്യേക യുവജന  പുരസ്കാരവും   ഇവര്‍   കരസ്ഥമാക്കി

http://

മാതാപിതാക്കൾ പകർന്നു കൊടുത്ത മലയാള മണ്ണിന്റെ സംസ്കാരം മക്കളുടെ മനസ്സിൽ പതിഞ്ഞതിന്റെ ദൃശ്യവിഷ്കാരം ആയിരുന്നു ഈ കൊച്ചു  ഓണാഘോഷം.

swiss news
Advertisment