ത്വയിഫ്: കഴിഞ്ഞ ദിവസം ബസ് അപകടത്തിൽപ്പെട്ട ചാവക്കാട് അൻണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയിൽ സയ്ദ് അബൂബക്കറിന്റെ മൃതതേഹം ത്വയിഫിൽ ഖബറടക്കി. ത്വാഇഫ് ജുഫാലി മസ്ജിദിൽ നടന്ന ഖബറടക്ക ചടങ്ങിൽ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ത്വാഇഫിലെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും കെ എം സി സി യുടെയും പ്രവർത്തകർ മുഴുവൻ നടപടി ക്രമങ്ങൾക്കും നേതൃത്വം നൽകി. ദമ്മാമിൽ നിൻന്നും സയ്ദ് അബൂബക്കറിന്റെ ബന്ധുക്കൽ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ട് തായിഫ് ജനറൽ ഹോസ്പ്പിറ്റലിൽ വെച്ചാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകനായ സയ്ദ് അബൂബക്കർ മരണപ്പെടുന്നത്. മൂന്ന് ദിവസം മുമ്പാണ് ദമ്മാമിൽ നിന്ന് മദീനയിൽ എത്തിയ ശേഷം മക്കയിൽ വന്ന് ഉംറ നിർവ്വഹിച്ച് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ത്വായിഫ് റിയാദ് അതിവേഗ പാതയിലെ അൽ മോയ എന്ന സ്ഥലത്ത് വെച്ച് വിശ്രമത്തിനായി നിർത്തിയിട്ട ബസിന്റെ പിന്നിൽ ട്രെയിലർ വന്ന് ഇടിക്കുകയായിരുന്നു.
ഭാര്യ നസീമ ബീവി ഹിസാന, നൈമ, ഫാത്തിമ എന്നിവർ മക്കളാണ്. പിതാവ് സെയ്തലി മതാവ് മറിയം