മാപ്പിള കലകളുടെ തോഴൻ സിറാജ് തളിക്കുളം ഇരുപത്തി അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാടണയുന്നു...

New Update

publive-image

ദുബായ്: ദുബായ് കെഎംസിസിയുടെ കലോത്സവ വേദികളിൽ അറബനമുട്ടിന് തുടർച്ചയായി പത്ത് വർഷം തൃശൂർ ജില്ലക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതിന് പ്രയത്നിച്ച സിറാജ് തളിക്കുളം ഇരുപത്തി അഞ്ച് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു.

Advertisment

മാപ്പിള കലകളെ അതിരറ്റ് സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും വട്ടപ്പാട്ട്, ദഫ് മുട്ട് കലാമത്സരങ്ങളിലും തൃശൂർ ജില്ലക്ക് തുടർച്ചയായ വർഷങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ അക്ഷീണം പ്രയത്നിച്ച സർഗധാര കൺവീനർ കൂടിയായിരുന്നു സിറാജ്.

കൂടാതെ ദുബായ് ഗവൺമെണ്ടിന്റെ വിവിധ പരിപാടികളിലും യുഎഇയിലെ സാംസ്ക്കാരിക സംഘടനകളുടെ വിവിധ വേദികളിലും ഈ കലകളെ പ്രദർശിപ്പിക്കുന്നതിനും തുടർച്ചയായി പരിശീലനം ലഭ്യമാക്കുന്നതിനും പ്രയത്നിച്ച വ്യക്തിത്വമാണ് നാട്ടിക നിയോജക മണ്ഢലം ട്രഷറർ കൂടിയായ അദ്ദേഹം.

എംഎസ്എഫിലൂടെ മുസ്ലിംലീഗിലേക്ക് കടന്നു വരികയും എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്നീ പദവികൾ വഹിച്ചതിന് ശേഷമാണ് 1995 ദുബായിലെത്തിയത്. ഗൾഫ് സഫ കമ്പനിയിൽ സെയിൽസ് മാനായി ഇരുപത്തി അഞ്ച് വർഷം പൂർത്തിയാക്കി. സർഗധാരയോടൊപ്പം ദുബായ് കെഎംസിസിയുടെ തൃശൂർ ജില്ല സെക്രട്ടറി, നാട്ടിക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. തളിക്കുളം പ്രവാസി അസോസിയേഷൻ, തളിക്കുളം മഹല്ല് കമ്മിറ്റി എന്നീ സംഘടനകളിലും സജീവമായി പ്രവർത്തിച്ചു.

അറക്ക വീട്ടിൽ ഇബ്രാഹിമാണ് പിതാവ്, മാതാവ് ഖദീജ, ഭാര്യ ഷാഹിദ വനിത ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ്. മകൾലിയ ഫാത്തിമ ഒമ്പതാം ക്ലാസിലും മകൻ സഫ്‌വാൻ ആറാം ക്ലാസിലും കൂടാതെ ഖുർആൻ മനപാഠമാക്കുന്നതിനുള്ള പഠനത്തിലുമാണ്. മറ്റൊരുമകൻ മുഹമ്മദ് റിസവാൻ ഒന്നാം ക്ലാസിലും പഠിക്കുന്നു.

കെ.എംസിസിയുടെ വിവിധ ഘടകങ്ങളുടെയും മറ്റു സംഘടനകളുടേയും യാത്രയയപ്പ് ചടങ്ങുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.

Dubai news
Advertisment