ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ലണ്ടൻ റീജിയനിൽ പുതിയ വൈദികരെ നിയമിച്ചു

New Update

publive-image

ബിർമിങ്ങ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിലേക്കു റെവ. ഫാ. അനീഷ് നെല്ലിക്കലിനെയും, ഫാ. ജോസഫ് മുക്കാട്ടിനെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു,

Advertisment

ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ, ഔർ ലേഡി ഓഫ് ഡോളേഴ്‌സ് പ്രോപോസ്ഡ് മിഷൻ, സെന്റ് സേവ്യേഴ്സ് പ്രോപോസ്ഡ് മിഷൻ, എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന റെവ. ഫാ. അനീഷ് നെല്ലിക്കൽ തൃശൂർ അതിരൂപത അംഗമാണ്.

സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ, സെന്റ് മോണിക്ക മിഷൻ, സെന്റ് പീറ്റർ പ്രൊപ്പോസഡ്‌ മിഷൻ, സെന്റ് ജോർജ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട് ബൽത്തങ്ങാടി രൂപത അംഗമാണ്.

ഇരുവരുടെയും രൂപതാ കുടുംബത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും, ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർഥനാ നിർഭരമായ ആശംസകൾ നേരുന്നതായും രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

uk news
Advertisment